26 C
Kottayam
Saturday, June 6, 2026

വിസ ഫീസ് വര്‍ദ്ധന,യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

Must read

ലണ്ടന്‍:പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള യുകെ സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട വിസ ഫീസ് വര്‍ധന ആഗോള ആശങ്കകള്‍ക്ക് കാരണമാകുന്നു. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ മാറ്റം വലിയ ചലനങ്ങള്‍ ഉണ്ടാക്കും.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ (എന്‍എച്ച്എസ്) വേതന വര്‍ധന ലക്ഷ്യമിട്ട് ജൂലൈയില്‍ വിസ അപേക്ഷകര്‍ക്കുള്ള ഫീസും ആരോഗ്യ സര്‍ചാര്‍ജും വര്‍ധിപ്പിച്ചതായി സുനക് പ്രഖ്യാപിച്ചു. വിസ വിഭാഗങ്ങളിലുടനീളം അഞ്ചുമുതല്‍ ഏഴുവരെ ഫീസ് വര്‍ധന പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഈ നീക്കം, ഇതിനകം ഉയര്‍ന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജിനൊപ്പം വിസാഫീസും ഉയര്‍ന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും പ്രതിസന്ധി ഉയര്‍ത്തും.

സ്പോണ്‍സര്‍ ലൈസന്‍സുള്ള ബിസിനസുകളും വിദഗ്ധ തൊഴിലാളി വിസ സ്പോണ്‍സര്‍ഷിപ്പിനായി ഭീമമായ ഫീസ് ഈടാക്കുന്നു. ഔദ്യോഗിക അറിയിപ്പ് ഇല്ലെങ്കിലും, യുകെയിലേക്ക് വരുന്നവരുടെ ചെലവ് വര്‍ധിപ്പിക്കാന്‍ വരാനിരിക്കുന്ന വിസ നിയമ ഭേദഗതികള്‍ക്ക് സാധിക്കും.

യുകെ വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കാന്‍ സാധ്യതയുള്ളതിന്റെ കാരണങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ വിസ ഫീസ് 15ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, സ്റ്റുഡന്റ് വിസകള്‍, സെറ്റില്‍മെന്റ് തുടങ്ങിയ ചില വിഭാഗങ്ങള്‍ക്ക് 20ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കാം. മുന്‍ഗണനാ വിസകള്‍, എന്‍ട്രി ക്ലിയറന്‍സ്, പൗരത്വം തുടങ്ങിയവയ്‌ക്കൊപ്പമാകും മുകളില്‍പ്പറഞ്ഞവയും പരിഗണിക്കപ്പെടുക.

- Advertisement -

സ്റ്റുഡന്റ് വിസകളും മുന്‍ഗണനാ സേവന അപേക്ഷകളും തുല്യമായിരിക്കും, അതായത് അപേക്ഷകര്‍ യുകെക്കകത്തുനിന്നോ പുറത്തുനിന്നോ അപേക്ഷിച്ചാലും ഒരേ തുക നല്‍കണം. വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള എല്ലാ അപേക്ഷകര്‍ക്കും പ്രൈമറി ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് പ്രതിവര്‍ഷം ഇനി 1,035 പൗണ്ട് നല്‍കണം.

- Advertisement -

യുകെയില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പ്രതിവര്‍ഷം 776 പൗണ്ടിന്റെ ഇമിഗ്രേഷന്‍ ചാര്‍ജ് നല്‍കണം. 470 പൗണ്ട് എന്നുള്ള നിരക്കാണ് ഉയരുക. ഈ മാറ്റം വിസ അപേക്ഷകളുടെ മൊത്തത്തിലുള്ള ചെലവുകളെ സാരമായി ബാധിച്ചേക്കാം.

ഈ വര്‍ഷം ആദ്യം യുകെ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ നിയമം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തൊഴില്‍ വിസയിലേക്ക് മാറാനുള്ള കഴിവും ഇല്ലാതാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week