24.8 C
Kottayam
Tuesday, June 16, 2026

ഇന്ത്യൻ വിദ്യാർഥി അമേരിക്കയില്‍ കൊല്ലപ്പെട്ടു;വെടിയേറ്റതെന്ന് റിപ്പോർട്ട്

Must read

ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർഥി യു.എസ്സിൽ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാന സ്വദേശി പ്രവീൺ കുമാർ ​ഗംപ(27) ആണ് മോഷ്ടാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രവീണിന്റെ സുഹൃത്തുക്കളും അധികൃതരുമാണ് വിവരം കുടുംബത്തെ അറിയിക്കുന്നത്. പ്രവീണിന്റെ വീടിന് സമീപം അജ്ഞാതരായ അക്രമികൾ വെടിയുതിർത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബുധനാഴ്ച രാവിലെ മകന്റെ ഫോണിൽ നിന്ന് കോൾ വന്നെങ്കിലും അത് എടുക്കാനായില്ലെന്ന് യുവാവിന്റെ പിതാവ് രാഘവുലു പറഞ്ഞു. പിന്നീട് തിരിച്ചുവിളിച്ചപ്പോൾ ഒരു അപരിചിതനാണ് മറുപടി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

പ്രവീണിൻ്റെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയതായി ചില ബന്ധുക്കൾ പറഞ്ഞതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെ ഒരു കടയിൽവെച്ച് അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നും ചിലർ പറയുന്നു. യഥാർഥ മരണകാരണമെന്താണെന്നും ഇപ്പോഴും കുടുംബത്തിന് വിവരമില്ല.

- Advertisement -

പ്രവീണിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രം​ഗത്തെത്തി. എന്നാൽ, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചു. 2023-ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി പ്രവീൺ യു.എസ്സിലെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week