ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജസന്ദേശം; ജാഗ്രത പാലിക്കണണം: മന്നറിയിപ്പു നല്‍കി അധികൃതര്‍

ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജസന്ദേശം; ജാഗ്രത പാലിക്കണണം: മന്നറിയിപ്പു നല്‍കി അധികൃതര്‍

മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാട്സ്ആപ്പ് സന്ദേശത്തിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. എംബസിയുടെ പേരും ഔദ്യോഗിക ചിഹ്നങ്ങളും ദുരുപയോഗം ചെയ്തുകൊണ്ടാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ മസ്‌കത്തിലും സീബിലും പ്രത്യേക ക്യാമ്പുകള്‍ (ങൗേെലൃ ജീശിെേ) സജ്ജീകരിച്ചിട്ടുണ്ടെന്നും, യാത്രയ്ക്കായി പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള തെറ്റായ വിവരങ്ങളാണ് ഈ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്കെതിരെ പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ബസിയുടെ സന്ദേശങ്ങള്‍ക്കായി ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മാത്രമേ ആശ്രയിക്കാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

The Indian Embassy in Muscat has issued a warning to the public regarding fraudulent WhatsApp messages circulating in its name. Authorities clarified that scammers are misusing the embassy’s name and official symbols to deceive people. The embassy urged everyone to remain vigilant and verify information through official channels only.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News