26.2 C
Kottayam
Friday, June 5, 2026

മാന്ത്രിക സ്പിന്നുമായി ജഡേജ,ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം,

Must read

ന്യൂഡല്‍ഹി: സ്പിന്നര്‍മാരുടെ മാസ്മരിക പ്രകടനത്തില്‍ മൂന്ന് ദിവസം കൊണ്ട് അവസാനിപ്പിച്ച് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരവും സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയ (263&113), ഇന്ത്യ (262%118/4), ആറുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

115 റണ്‍സെന്ന ലക്ഷ്യത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റുകള്‍ കൊയ്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിജയശില്‍പി.

ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സെടുത്ത ഓസീസിന് രണ്ടാം ഇന്നിങ്‌സില്‍ അതിന്റെ പകുതി പോലും പിന്നീടനായില്ല. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍ ലീഡാണ് ഓസീസ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തോടെ 61 റണ്‍സിന് ഇന്നലെ അവസാനിപ്പിച്ച ബാറ്റിങ് മൂന്നാം ദിനം പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് 52 റണ്‍ കൂടി കൂട്ടിചേര്‍ക്കാനെ കഴിഞ്ഞു. അതിനിടെ ഒമ്പത് വിക്കറ്റും നഷ്ടമായി. ഏഴു വിക്കറ്റുകളാണ് രവീന്ദ്ര ജഡേജ കൊയ്തത്. മൂന്ന് വിക്കറ്റുകള്‍ അശ്വിനു സ്വന്തമാക്കി.

ജഡേജ സ്വന്തമാക്കിയ ഏഴ് വിക്കുറ്റുകളില്‍ അഞ്ചും ബൗള്‍ഡായിരുന്നു. 21 വര്‍ഷത്തിന് ശേഷമാണ് ഒരു സ്പിന്നര്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. 1992ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അനില്‍ കുംബ്ലെയാണ് ഒരു ഇന്നിംഗ്സില്‍ ഒരു സ്പിന്നര്‍ അവസാനമായി അഞ്ച് ബൗള്‍ഡ് പുറത്താക്കലുകള്‍ നേടിയത്.

- Advertisement -

ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും കൊയ്ത ജഡേജ രണ്ടാം ടെസ്റ്റില്‍ മൊത്തം പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കി. ചേതശ്വര്‍ പുജാര(31)യും ശിഖര്‍ ഭാരതും (23) രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31), കെ.എല്‍.രാഹുല്‍ (ഒന്ന്), വിരാട് കോലി (20), ശ്രേയസ് അയ്യര്‍ (12) എന്നിവരാണ് പുറത്തായത്.

- Advertisement -

രണ്ട് ടെസ്റ്റും ജയിച്ചതോടെ ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും നിലനിര്‍ത്തി. ശേഷിക്കുന്ന രണ്ട് ടെസ്റ്റും ഓസീസ് ജയിച്ചാല്‍ പോലും പരമ്പര സമനിലയിലാകും. അപ്പോഴും നിലവിലെ ജേതാക്കളെന്ന നിലയില്‍ ഇന്ത്യ ട്രോഫി നിലനിര്‍ത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week