KeralaNews

കാര്യവട്ടത്ത് കളിയില്ല; ഇന്ത്യ-വിന്‍ഡീസ് പരമ്പര രണ്ട് വേദികളിലായി ചുരുക്കും

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യയുടെ പരിമിത ഓവര്‍ പരമ്പരകള്‍ രണ്ട് വേദികളിലായി നടത്താന്‍ സാധ്യത. ടി-20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് പരമ്പരകള്‍ രണ്ട് വേദികളാക്കിയേക്കുമെന്നാണ് സൂചന.

അഹ്‌മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലവും ഏകദിന, ടി-20 പരമ്പരകള്‍. മൂന്ന് വീതം മത്സരങ്ങളാണ് ഏകദിന, ടി-20 പരമ്പരകളില്‍ ഉണ്ടായിരുന്നത്. അഹമ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍. എന്നാല്‍, രാജ്യത്ത് അനുദിനം കൊവിഡ് ബാധ രൂക്ഷമാകുന്നതിനാല്‍ പരമ്പര വേദികളുടെ എണ്ണം ചുരുക്കുന്നത് ബിസിസിഐ പരിഗണിക്കുകയാണ്. അടുത്ത മാസം 6 മുതല്‍ 20 വരെയാണ് പരിമിത ഓവര്‍ പരമ്പരകള്‍.

അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 31 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സ്‌കോര്‍ ദക്ഷിണാഫ്രിക്ക: 50 ഓവറില്‍ 2964; ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റിന് 265.

സെഞ്ചുറികളുമായി പടനയിച്ച ക്യാപ്റ്റന്‍ തെംബ ബാവുമ, റാസ്സി വാന്‍ ഡെര്‍ ഡസ്സന്‍ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അര്‍ഹിച്ച ജയം സമ്മാനിച്ചത്. ആന്‍ഡില്‍ ഫെലുക്കുവായോയും ലുങ്കി എങ്കിഡിയും തബ്രൈസ് ഷംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button