വ്യാപാരക്കരാർ ധാരണയായി, ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ 18 ശതമാനമായി കുറച്ചു; റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തും?

വാഷിങ്ടൻ: ഏറെ നാളത്തെ ചർച്ചകൾക്കു ശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാർ ധാരണയിലായി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതോടെയാണ് ഇരു രാജ്യങ്ങളും വ്യാപാരത്തിൽ കുറഞ്ഞ തീരുവ ചുമത്താൻ തീരുമാനമായത്.

ഇതേതുടർന്ന് നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റും. പകരം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ സമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

After extensive negotiations, India and the United States have reached an agreement on a major trade deal. The breakthrough occurred following a telephone conversation on Monday between US President Donald Trump and Prime Minister Narendra Modi. Both leaders have agreed to implement lower tariffs on goods traded between the two nations, aiming to bolster economic cooperation.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News