24.9 C
Kottayam
Saturday, June 6, 2026

ചിലവ്‌ 63,000 കോടി രൂപ; ലോകത്തെ ഏറ്റവും ആധുനിക ഫൈറ്റർ ജെറ്റുകൾക്കായി കരാറൊപ്പിട്ട് ഇന്ത്യ

Must read

ന്യൂഡൽഹി: ഫ്രാൻസുമായി 26 റാഫേൽ-എം ഫൈറ്റർ ജെറ്റുകൾക്കായുള്ള 63,​000 കോടി രൂപയുടെ കരാറിൽ ഒപ്പിട്ട് ഇന്ത്യ. 22 ഒറ്റ സീറ്റുള്ള ജെറ്റുകളും നാല് ഇരട്ട സീറ്റുള്ള ജെറ്റുകളുമാണ് വാങ്ങുന്നത്. 2031ഓടെ ഡെലിവറി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റകുറ്റപ്പണികൾ,​ ലോജിസ്റ്റിക് പിന്തുണ,​ പരിശീലനം എന്നിവയും കരാറിൽ ഉൾപ്പെടുന്നു. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമാണ് കരാർ. റാഫേൽ എം ജെറ്റുകൾ കാലപ്പഴക്കം നേരിടുന്ന മിഗ്-29ന് പകരമായാണ് എത്തുന്നത്.

ലോകത്തിലെ ഏറ്റവും നൂതനമായ നാവിക യുദ്ധവിമാനങ്ങളിൽ ഒന്നായാണ് റാഫേൽ എമ്മിനെ കണക്കാക്കപ്പെടുന്നത്. നിലവിൽ ഫ്രഞ്ച് നാവികസേനയുടെ പക്കൽ മാത്രമാണ് ഇതുള്ളത്. കാരിയർ വിമാനങ്ങളുടെ ഏറ്റവും മികച്ച സവിശേഷതയായി കണക്കാക്കപ്പെടുന്ന സഫ്രാൻ ഗ്രൂപ്പുകളുടെ ലാൻഡിംഗ് ഗിയറുകൾ ഇതിലുണ്ട്. മടക്കാൻ കഴിയുന്ന ചിറകുകൾ, കഠിനമായ സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ള അണ്ടർകാര്യേജ്,​ ഡെക്ക് ലാൻഡിംഗ്, ടെയിൽഹുക്കുകൾ എന്നിവയും റാഫേൽ എമ്മിലുണ്ട്. ഐഎൻഎസ് വിക്രാന്തിലും ഐഎൻഎസ് വിക്രമാദിത്യയിലുമാണ് പുതിയ ആയുധങ്ങൾ വിന്യസിക്കുക.

- Advertisement -

- Advertisement -

ഇന്ത്യയുടെ നാവികശക്തി വർദ്ധിപ്പിക്കുകയും ഇന്ത്യൻ സമുദ്രത്തിലെ ഭീഷണികൾ നേരിടാൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. നാവിക സേന പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുകയാണെന്നും എല്ലാ അയൽക്കാരിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ തയ്യാറാണെന്നും നാവിക മേധാവി അഡ്‌മിറൽ ദിനേഷ് ത്രിപതി കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു.

ഇന്ത്യയുടെ പക്കൽ നിലവിൽ 36 റാഫേൽ ജെറ്റുകളാണുള്ളത്. പുതിയ റാഫേൽ ജെറ്റുകൾ ‘ബഡി-ബഡി’ ആകാശ ഇന്ധനം നിറയ്ക്കൽ സംവിധാനം മെച്ചപ്പടുത്താനും സഹായിക്കും. ഇന്ധനം നിറയ്ക്കാനുള്ള പോഡ് ഘടിപ്പിച്ച ഒരു ജെറ്റ് മറ്റൊന്നിന് ഇന്ധന ടാങ്കറായി പ്രവർത്തിക്കുന്ന സംവിധാനമാണിത്. ഇത് ജെറ്റുകൾക്ക് കൂടുതൽ നേരം ആകാശത്ത് തങ്ങാൻ സഹായിക്കുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഡിആർഡിഒ) വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയമായി നിർമ്മിച്ച അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും നാവികസേനയിൽ വൈകാതെ ഉൾപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week