ന്യൂഡല്‍ഹി: മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് ഇന്ത്യ. ഭട്ടിന്‍ഡയില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം.
നിയന്ത്രണ രേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് നടത്തി. മോര്‍ട്ടാറുകളും ഹെലി കാലിബര്‍ ആര്‍ട്ടിലറികളുമുപയോഗിച്ച് പാകിസ്താന്‍ ആക്രമണം നടത്തി. ഇന്ത്യയിലെ 26 കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. ആക്രമിക്കാന്‍ ഉപയോഗിച്ചത് 500 ഡ്രോണുകളാണെന്നും അതില്‍ 400 എണ്ണവും ഇന്ത്യ വെടിവെച്ചിട്ടു.
സിവിലിയൻ വിമാനങ്ങൾ മറയാക്കിയാണ് പാകിസ്താൻ ഡ്രോണുകൾ ഇന്ത്യയിലേക്കു പറത്തിയതെന്ന് സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷിയും എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.


