CricketNationalNewsSports

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 247 റൺസ് വിജയലക്ഷ്യം,ജയിച്ചാല്‍ പരമ്പര

ലണ്ടൻ∙ ഏകദിന പരമ്പരയിലെ 2–ാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 247 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 49 ഓവറിൽ 246 റൺസിനു പുറത്തായി. 4 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹലിന്റെ ബോളിങ്ങാണ് ഇംഗ്ലണ്ടിനെ വലച്ചത്. 10 ഓവറിൽ 47 റൺസ് വഴങ്ങിയാണു ചെഹലിന്റെ 4 വിക്കറ്റ് പ്രകടനം. 

മൊയീൻ അലി (64 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 47), ഡേവിഡ് വില്ലി (49 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 41) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. 

ജെയ്സൻ റോയ് (23 പന്തിൽ 2 ഫോറും ഒരു സിക്സും അടക്കം 33), ജോണി ബെയർസ്റ്റോ (38 പന്തിൽ 6 ഫോർ അടക്കം 38), ജോ റൂട്ട് (21 പന്തിൽ 11), ബെൻ സ്റ്റോക്സ് (23 പന്തിൽ 3 ഫോർ അടക്കം 21), ജോസ് ബട്‌ലർ (5 പന്തിൽ 4), ലിയാം ലിവിങ്സ്റ്റൻ (33 പന്തിൽ 2 വീതം ഫോറും സിക്സം അടക്കം 33) എന്നിങ്ങനെയാണു മറ്റു ബാറ്റർമാരുടെ പ്രകടനം.  

 ചെഹലിനു പുറമേ, ഹാർദിക് പാണ്ഡ്യ (6–0–28–2), ജസ്പ്രീത് ബുമ്ര (10–1–49–2) മുഹമ്മദ് ഷമി (10–0–48–1) എന്നിവരും ഭേദപ്പെട്ട ബോളിങ് പുറത്തെടുത്തു. ന്യൂബോൾ ബോളർമാരായ ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും ഇംഗ്ലണ്ട് ഓപ്പണിങ്  സഖ്യം ഫലപ്രദമായി  നേരിടുന്നതിനിടെ ക്യാപ്റ്റൻ രോഹിത് ശർമ ഹാർദിക്ക് പാണ്ഡ്യയെ ബോളിങ്ങിനു വിളിച്ചതാണ് ഇന്ത്യയ്ക്ക് അനുകൂലമായത്.

ജെയ്സൻ റോയിയെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച ഹാർദിക് ഇന്ത്യയ്ക്ക് ബ്രേക്ക് നൽകി. 15–ാം ഓവറിലെ 4–ാം പന്തിൽ ജോണി ബെയർസ്റ്റോയെ ചെഹൽ ബോൾഡാക്കുമ്പോൾ ഇംഗ്ലണ്ട് സ്കോർബോർഡിൽ 72 റൺസ്. അധികം വൈകാതെ ചെഹൽ റൂട്ടിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ ക്യാപ്റ്റൻ ജോസ് ബട്‌ലറെ മുഹമ്മദ് ഷമി ക്ലീൻബോൾഡ് ചെയ്തു. അൽപനേരം പിടിച്ചുനിന്നു ഫോം സൂചന പ്രകടമാക്കിയ സ്റ്റോക്സിനെയും ചെഹൽ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. 

പിടിച്ചുനിന്നതിനു ശേഷം തകർത്തടിച്ചു തുടങ്ങിയ ലിയാം ലിവിങ്സ്റ്റന മടക്കി ഹാർദിക്കാണ് വീണ്ടും ഇന്ത്യയ്ക്കു ബ്രേക്ക് നൽകിയത്. എന്നാൽ 7–ാം വിക്കറ്റിൽ ഡേവിഡ് വില്ലിയെ കൂട്ടുപിടിച്ച് 62 റൺസ് ചേർത്ത മോയിൻ അലി ഇംഗ്ലണ്ടിനെ താങ്ങിനിർത്തി. ചെഹലിനെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തിനിടെയാണ് മൊയീൻ പുറത്തായത്. പിന്നാലെ വമ്പൻ അടികളിലൂടെ ഡേവിഡ് വില്ലി സ്കോറിങ് ഉയർത്തി. 

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പരുക്കിനെത്തുടർന്ന് ആദ്യ ഏകദിനം നഷ്ടമായ വിരാട് കോലി പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തിയതാണ് ഇന്ത്യൻ ടീമിലെ മാറ്റം. ശ്രേയസ് അയ്യർക്കു പകരമാണു കോലി പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ മാറ്റമില്ല. 3 മത്സര പരമ്പരയിലെ ആദ്യ കളി ഇന്ത്യ ജയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button