ന്യുഡല്‍ഹി:കൊറോണയുടെ രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. പല സംസ്ഥാനങ്ങളിലും കൊറോണ കേസുകൾ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, ഇത് നിരീക്ഷിച്ചുവരികയാനിന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കൊറോണയെ പ്രതിരോധിക്കാനുളള സംവിധാനങ്ങൾ സജ്ജമായതുകൊണ്ട് തന്നെ രണ്ടാം വ്യാപനത്തെ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ യുവജനങ്ങളെ ഉൾപ്പെടുത്തി കൊറോണ വാക്‌സിനേഷൻ ക്യാമ്പയിൻ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2021 -22 ബജറ്റിൽ കൊറോണ വാക്‌സിൻ ഗവേഷണ പ്രവർത്തനങ്ങൾക്കായി 35000 കോടി രൂപ അനുവദിച്ച ധനമന്ത്രി നിർമല സീതാരാമന്റെ തീരുമാനത്തെ അദ്ദേഹം പ്രകീർത്തിച്ചു.
ഇന്ത്യയിൽ നിന്നുളള രണ്ട് പ്രതിരോധ വാക്‌സിനുകളും മികച്ചതാണെന്നും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ ആത്മനിർഭർ ഭാരതിന്റെ അടയാളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.