24.9 C
Kottayam
Saturday, June 6, 2026

ഇന്ത്യ-പാക് സംഘർഷം; അബുദാബിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി, സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്ന് ഇത്തിഹാദ്

Must read

അബുദാബി: പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നാളെയും തടസ്സപ്പെടുമെന്ന് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ്. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാന്‍റെ വ്യോമപാത അടച്ചതോടെയാണ് സര്‍വീസുകള്‍ തടസ്സപ്പെടുന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.

മെയ് 9, 10 തീയതികളിലാണ് സര്‍വീസുകള്‍ തടസ്സപ്പെടുക. അബുദാബി വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍, ഈ റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ ആണെങ്കില്‍ അവരെ ഒറിജിനല്‍ ഡിപ്പാര്‍ച്ചര്‍ പോയിന്‍റില്‍ നിന്ന് സ്വീകരിക്കില്ലെന്നും ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ഇങ്ങനെയുള്ള യാത്രക്കാര്‍ അബുദാബിയിലെത്തിയ ശേഷം അവിടെ നിന്ന് യാത്രയ്ക്കായി മറ്റ് ബദല്‍ യാത്രാ സൗകര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒറിജിനല്‍ ഡിപ്പാര്‍ച്ചര്‍ പോയിന്‍റില്‍ നിന്ന് അവരെ വിമാനത്തില്‍ കയറ്റുകയുള്ളൂ.

- Advertisement -

റദ്ദാക്കിയ സര്‍വീസുകള്‍

- Advertisement -

ഇവൈ300 / ഇവൈ301- അബുദാബിക്കും ഇസ്ലാമാബാദിനും ഇടയിലുള്ള സര്‍വീസ്.

ഇവൈ294 / ഇവൈ295- അബുദാബിക്കും കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള സര്‍വീസ്.

ഇവൈ288 / ഇവൈ289- അബുദാബിക്കും ലാഹോര്‍ അല്ലാമാ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍. 

- Advertisement -

ഇവൈ302 / ഇവൈ303- അബുദാബിക്കും ഇസ്ലാമാബാദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനും ഇടയിലെ സര്‍വീസ്. 

ഇവൈ296 / ഇവൈ297- അബുദാബിക്കും കറാച്ചി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലെ സര്‍വീസ്. 

മെയ് 10ന് വൈകുന്നേരും മുതലുള്ള ചില സര്‍വീസുകളും റദ്ദാക്കി

ഇവൈ296 / ഇവൈ297- അബുദാബി- കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളം

ഇവൈ302 / ഇവൈ303 – അബുദാബി-ഇസ്ലാമാബാദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. 

ഇവൈ284 / ഇവൈ285- അബുദാബി- ലാഹോര്‍ അല്ലാമ അഖ്ബാല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. 

റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീബുക്കിങിനും മറ്റ് ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനും എയര്‍ലൈന്‍ സഹായം നല്‍കി വരുന്നതായും ഇത്തിഹാദ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം സര്‍വീസുകള്‍ സംബന്ധിച്ച് തുടര്‍  തീരുമാനങ്ങള്‍ എടുക്കുമെന്നും ഇത്തിഹാദ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week