23.9 C
Kottayam
Thursday, June 4, 2026

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

Must read

പാള്‍ (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വിജയം. 297 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർ ശിഖർ ധവാൻ 79ഉം വിരാട് കോഹ്ലി 51ഉം റൺസെടുത്ത് പുറത്തായപ്പോൾ ഷാർദൂൽ ഠാക്കൂർ 50 റണ്‍സുമായി പുറത്താകാതെ നിന്നു. ലുംഗി എന്‍ഗിടി, തബ്രൈസ് ഷംസി, ആന്‍ഡിനെ ഫെഹ്ലുക്വായോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാനും ക്യാപ്റ്റൻ കെ എല്‍ രാഹുലുമാണ് ഓപ്പണ്‍ ചെയ്തത്. ധവാന്‍ അനായാസം ബാറ്റ് വീശിയപ്പോള്‍ രാഹുല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ടീം സ്‌കോര്‍ 46 ല്‍ നില്‍ക്കേ 17 പന്തുകളില്‍ നിന്ന് 12 റണ്‍സെടുത്ത രാഹുലിനെ നഷ്ടമായി. പാര്‍ട്ട് ടൈം ബൗളറായ എയ്ഡന്‍ മാര്‍ക്രത്തിന്റെ പന്തില്‍ ഡി കോക്കിന് ക്യാച്ച് സമ്മാനിച്ച് ഇന്ത്യന്‍ നായകന്‍ മടങ്ങി.

രാഹുലിന് പകരം ക്രീസിലെത്തിയ വിരാട് കോഹ്ലി നന്നായി തുടങ്ങി. ധവാന്‍ അടിച്ചുതകര്‍ത്തതോടെ ഇന്ത്യ കുതിച്ചു. കോഹ്ലിയെ സാക്ഷിയാക്കി ധവാന്‍ അര്‍ധസെഞ്ചുറി കുറിച്ചു. 51 പന്തുകളില്‍ നിന്നാണ് താരം 50 റണ്‍സെടുത്തത്. ‌വൈകാതെ കോഹ്ലിയും ധവാനും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ഇന്ത്യന്‍ സ്‌കോര്‍ 18.3 ഓവറില്‍ 100 കടത്തുകയും ചെയ്തു.

- Advertisement -

സ്കോർ നന്നായി മുന്നോട്ടുപോകുന്നതിനിടെ ധവാനെ പുറത്താക്കി കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം പകര്‍ന്നു.സ്‌കോര്‍ 138ല്‍ എത്തിനില്‍ക്കേ 84 പന്തുകളില്‍ നിന്ന് 79 റണ്‍സെടുത്ത ധവാനെ മഹാരാജ് ക്ലീന്‍ ബൗള്‍ഡാക്കി. പത്തുഫോറുകളുടെ അകമ്പടിയോടെയാണ് ധവാന്‍ 79 റണ്‍സെടുത്തത്. കോഹ്ലിയ്‌ക്കൊപ്പം 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ധവാന്‍ ക്രീസ് വിട്ടത്.

- Advertisement -

ധവാന് പകരം ക്രീസിലെത്തിയ ഋഷഭ് പന്തിനെ സാക്ഷിയാക്കി കോഹ്ലി അര്‍ധശതകം കുറിച്ചു. 60 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. കോഹ്ലിയുടെ ഏകദിനത്തിലെ 63ാം അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ഉടന്‍ തന്നെ കോഹ്ലി പുറത്തായത് സന്ദർശകർക്ക് തിരിച്ചടിയായി. തബ്രൈസ് ഷംസിയുടെ പന്തില്‍ ബാവുമയ്ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്. 63 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെ അകമ്പടിയോടെ 51 റണ്‍സൊയിരുന്നു കോഹ്ലിയുടെ സമ്പാദ്യം. കോഹ്ലിയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ക്രീസിലെത്തി.

എന്നാൽ 17 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ഡി കോക്കിന്റെ കൈയ്യിലെത്തിച്ച് എന്‍ഗിഡി വിക്കറ്റ് നേട്ടം ആഘോഷിച്ചു. തൊട്ടുപിന്നാലെ ഋഷഭ് പന്തും പുറത്തായതോടെ ഇന്ത്യ പരാജയം മണത്തു. ഫെലുക്വായോയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ഋഷഭ് പന്തിനെ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. 22 പന്തുകളില്‍ നിന്ന് 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 182 ന് അഞ്ച് എന്ന നിലയിലേക്ക് വീണു. പിന്നാലെ വന്ന അരങ്ങേറ്റ താരം വെങ്കടേഷ് അയ്യരും നിരാശപ്പെടുത്തി. എന്‍ഗിഡിയുടെ ബൗണ്‍സര്‍ സിക്‌സ് നേടാനുള്ള താരത്തിന്റെ ശ്രമം ഡ്യൂസന്റെ കൈയ്യില്‍ അവസാനിച്ചു. വെറും രണ്ട് റണ്‍സാണ് വെങ്കടേഷിന്റെ സമ്പാദ്യം. അവസാനം ഷാർദൂൽ ഠാക്കൂറിന്റെ ഒറ്റയാൾ പോരാട്ടത്തിലായിരുന്നു ആരാധകരുടെ പ്രതീക്ഷ. 43 പന്തിൽ 50 റൺസുമായി ഠാക്കൂർ പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ റാസവാന്‍ഡര്‍ ദസന്റെയും നായകന്‍ തെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.ദസന്‍ 129 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ബാവുമ 110 റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റിന് 68 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ബാവുമയും ദസനും ചേര്‍ന്നാണ് പിടിച്ചുയര്‍ത്തിയത്. ഇരുവരും നാലാം വിക്കറ്റില്‍ 204 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

- Advertisement -

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്‌കോര്‍ 19-ല്‍ നില്‍ക്കേ ഓപ്പണര്‍ ജാനേമാന്‍ മലാനെ ആദ്യം നഷ്ടമായി. വെറും ആറ് റണ്‍സെടുത്ത മലാനെ ജസ്പ്രീത് ബുംറ riഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്വിന്റണ്‍ ഡികോക്കും നായകന്‍ തെംബ ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 50 കടത്തി.

എന്നാല്‍ അധികം വൈകാതെ രവിചന്ദ്ര അശ്വിന്‍ ബാവുമ-ഡി കോക്ക് കൂട്ടുകെട്ട് പൊളിച്ചു. 41 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ഡി കോക്കിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഡി കോക്കിന് പകരം ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രം നിലയുറപ്പിക്കുംമുന്‍പേ പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച മാര്‍ക്രത്തെ അരങ്ങേറ്റതാരം വെങ്കടേഷ് അയ്യര്‍ റണ്‍ ഔട്ടാക്കി. പിന്നീട് ക്രീസിലൊരുമിച്ച ബാവുമയും ദസനും ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week