ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു

ജെറുസലേം: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ഇന്ത്യ. ഇസ്രയേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും ഇന്ത്യ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

പുതുക്കിയ നിർദേശങ്ങളറിയാൻ https://www.oref.org.il/eng എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചയിക്കപ്പെട്ട ഷെൽട്ടറുകൾക്കരികെ എല്ലാവരും തുടരണമെന്നും താമസസ്ഥലത്തുള്ളതോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.

പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും അടിയന്തര ജാഗ്രതാ നിർദേശങ്ങളും കൃത്യമായി നിരീക്ഷിക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ഫോൺ: +972-54-7520711

English Summary: Following the military strikes on Iran and the subsequent declaration of a state of emergency in Israel, the Indian Embassy in Tel Aviv on Saturday, February 28, 2026, issued an urgent safety advisory for its nationals. Indian citizens have been urged to exercise “utmost caution,” stay close to designated bomb shelters, and strictly follow instructions from the Israeli Home Front Command. All non-essential travel within Israel has been discouraged. The embassy has also activated 24×7 emergency helplines (+972-54-7520711, +972-54-3278392) and an email address ([email protected]) for assistance. Meanwhile, an Air India flight from Delhi to Tel Aviv was diverted due to airspace closure.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News