28.2 C
Kottayam
Friday, June 5, 2026

MODI:ലോകരാജ്യങ്ങൾക്ക് പ്രതിരോധ പങ്കാളിയാണ് ഇന്ത്യ, കുതിച്ചുയരുന്ന യുദ്ധവിമാനം പോലെയാണ് അമൃത് കാൽ:മോദി

Must read

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ 2023 ബെംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അഞ്ചുദിവസത്തെ പ്രദര്‍ശനമാണ് ബെംഗളൂരുവില്‍ നടക്കുന്നത്. പുതിയ ഇന്ത്യയുടെ പ്രാപ്തിക്കാണ് ബെംഗളൂരുവിലെ ആകാശം സാക്ഷിയാവുന്നതെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പുതിയ ചിന്താഗതിയും സമീപനവുമായി ഒരു രാജ്യം മുന്നോട്ട് നീങ്ങുമ്പോള്‍ അതിന്റെ വ്യവസ്ഥകളും അത്തരത്തില്‍ മാറും. എയ്‌റോ ഇന്ത്യ രാജ്യത്തിന്റെ പുതിയ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് വെറും പ്രദര്‍ശനമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.

- Advertisement -

കഴിഞ്ഞ കുറച്ചുവര്‍ഷംകൊണ്ട് രാജ്യം ഈ അവബോധം മാറ്റിയിട്ടുണ്ട്. ഇന്നിത് വെറും പ്രദര്‍ശനം മാത്രമല്ല, ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ സാധ്യതകളിലും ആത്മവിശ്വാസത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

- Advertisement -

‘ആകാശത്തില്‍ കുതിച്ചുയരുന്ന യുദ്ധവിമാനത്തെപ്പോലെയാണ് ഇന്ത്യയുടെ അമൃത് കാല്‍. ലോകരാജ്യങ്ങള്‍ക്ക് വെറുമൊരു പ്രതിരോധ വിപണയല്ല ഇന്ന് ഇന്ത്യ. സഹകരണസാധ്യതയുള്ള പ്രതിരോധ പങ്കാളിയാണ്. പ്രതിരോധ മേഖലയില്‍ വളരെ മുന്നിലുള്ള രാജ്യങ്ങളുമായിപ്പോലും സഹകരണമുണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കാന്‍ കഴിയുന്ന രാജ്യങ്ങളുമായി പങ്കാളിത്തമുണ്ട്.

പുതിയ ഇന്ത്യ അവസരങ്ങളൊന്നും പാഴാക്കുകയോ കഠിനാധ്വാനത്തില്‍ പിന്നിലായിപ്പോവുകയോ ഇല്ല. നമ്മള്‍ തയ്യാറാണ്. നവീകരണത്തിലേക്കുള്ള പാതയില്‍ എല്ലാ മേഖലയിലും നമ്മള്‍ വിപ്ലവം സൃഷ്ടിക്കുകയാണ്‌. ദശാബ്ദങ്ങളോളം ഏറ്റവും വലിയ പ്രതിരോധ ഉറക്കുമതിക്കാരായിരുന്ന രാജ്യം, ഇപ്പോള്‍ 75 രാജ്യങ്ങള്‍ക്ക് പ്രതിരോധസാമഗ്രികള്‍ കയറ്റുമതി ചെയ്യുകയാണ്’, മോദി പറഞ്ഞു.

- Advertisement -

ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 700-ഓളം പ്രതിരോധ കമ്പനികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇത് മുന്‍ റെക്കോര്‍ഡുകളെല്ലാം മറികടന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week