25.5 C
Kottayam
Friday, June 5, 2026

യശസ്വി വെടിക്കെട്ടിൽ ഇന്ത്യ, ഏഷ്യൻ ഗെയിംസ് സെമിയിൽ

Must read

ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. നേപ്പാളിനെ 23 റണ്‍സിന് തകര്‍ത്താണ് ടീം ഇന്ത്യയുടെ പ്രയാണം. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ബാറ്റിംഗില്‍ അതിവേഗ സെഞ്ചുറിക്കാരന്‍ യശസ്വി ജയ്‌സ്വാളും (49 പന്തില്‍ 100), വെടിക്കെട്ട് ഫിനിഷര്‍ റിങ്കു സിംഗും (15 പന്തില്‍ 37*) ഇന്ത്യക്ക് കരുത്തായപ്പോള്‍ ബൗളിംഗില്‍ രവി ബിഷ്‌ണോയിയും ആവേഷ് ഖാനും മൂന്ന് വീതവും അര്‍ഷ്‌ദീപ് സിംഗ് രണ്ടും സായ് കിഷോര്‍ ഒന്നും വിക്കറ്റുമായി തിളങ്ങി. 

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സെടുക്കുകയായിരുന്നു. 48 പന്തില്‍ തന്‍റെ കന്നി രാജ്യാന്തര ട്വന്‍റി 20 സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

അവസാന ഓവറുകളില്‍ റിങ്കു സിംഗിന്‍റെ തീപ്പൊരി ഫിനിഷിംഗും ഇന്ത്യക്ക് കരുത്തായി. ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ 103 റണ്‍സ് യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും ചേര്‍ത്തെങ്കിലും റുതു 25 റണ്‍സെടുത്ത് പുറത്തായി. ഇതിന് ശേഷം തിലക് വര്‍മ്മ രണ്ടിലും ജിതേഷ് ശര്‍മ്മ അഞ്ചിലും മടങ്ങിയപ്പോള്‍ ശിവം ദുബെയെ (19 പന്തില്‍ 25*) കൂട്ടുപിടിച്ച് റിങ്കു സിംഗ് (15 പന്തില്‍ 37*), അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ഇന്ത്യയെ 200 കടത്തുകയായിരുന്നു. 

- Advertisement -

മറുപടി ബാറ്റിംഗില്‍ മോശമല്ലാത്ത തുടക്കം നേപ്പാളിന് കിട്ടിയെങ്കിലും ഇന്ത്യ മുന്നോട്ടുവെച്ച 203 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കാനായില്ല. ആസിഫ് ഷെയ്ഖ്(10), കുശാല്‍ ബ്രൂടെല്‍(28), കുശാല്‍ മല്ല(29), രോഹിത് പൗഡ‍ല്‍ (3) എന്നിങ്ങനെയായിരുന്നു ടോപ് ഫോറിന്‍റെ സ്കോര്‍.

- Advertisement -

മികവ് കാട്ടിയ ദീപേന്ദ്ര സിംഗും(32), സന്ദീപ് ജോറയും(29) കൂടി മടങ്ങിയതോടെ നേപ്പാളിന് അവസാന നാല് ഓവറില്‍ ജയിക്കാന്‍ 56 റണ്‍സ് വേണമെന്നായി. സോംപാല്‍ കാമി (7), ഗുല്‍സാന്‍ ‌ഝാ (6) എന്നിവരെ മടക്കി ഇന്ത്യ മുന്‍തൂക്കം നേടിയപ്പോള്‍ പിന്നാലെ സന്ദീപ് ലമിച്ചാനെ 5 റണ്‍സുമായി മടങ്ങി. കരണ്‍ കെസിക്കും (12*), അബിനാഷ് ബൊഹാറയ്‌ക്കും (0) അവസാന ഓവറിലെ 30 റണ്‍സ് വിജയലക്ഷ്യം നേടാനായില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week