25.5 C
Kottayam
Friday, June 5, 2026

T20 WORLD CUP: ഒറ്റയ്ക്ക് തോളിലേറ്റി സൂര്യകുമാർ,പെര്‍ത്തില്‍ ഇന്ത്യയ്ക്ക് പൊരുതാവുന്ന ടോട്ടൽ

Must read

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ 4 വിക്കറ്റ് നേട്ടത്തിനിടയിലും ടീം ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി പെര്‍ത്തില്‍ സൂര്യകുമാര്‍ യാദവ് വെടിക്കെട്ട്. 40 പന്തില്‍ 68 റണ്‍സെടുത്ത സൂര്യ ഇന്ത്യയെ 20 ഓവറില്‍ 133-9 എന്ന സ്കോറിലെത്തിച്ചു. ഒരവസരത്തില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്‌ടമായ ടീമിനെയാണ് സ്കൈ ഒറ്റയ്ക്ക് പടനയിച്ചത്. നാല് ഓവറില്‍ എന്‍ഗിഡി 29 റണ്‍സിന് നാല് പേരെ പുറത്താക്കുകയായിരുന്നു. മറ്റൊരു പേസര്‍ വെയ്‌ന്‍ പാര്‍നല്‍ വെറും 15 റണ്ണിന് മൂന്ന് വിക്കറ്റ് നേടിയതും പെര്‍ത്തില്‍ ശ്രദ്ധേയമായി. 

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രോഹിത് ശര്‍മ്മയുടെ എല്ലാ സ്വപ്‌നങ്ങളും എറിഞ്ഞിട്ടാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. നിര്‍ണായക മത്സരത്തില്‍ ലുങ്കി എന്‍ഗിഡിയെ ഇറക്കിയ ദക്ഷിണാഫ്രിക്കന്‍ തന്ത്രം എല്ലാത്തരത്തിലും തുടക്കത്തില്‍ വിജയിക്കുന്നത് പെര്‍ത്തില്‍ കണ്ടു. വെയ്‌ന്‍ പാര്‍നലിന്‍റെ ആദ്യ ഓവറില്‍ ആറ് പന്തും കെ എല്‍ രാഹുല്‍ പാഴാക്കിയപ്പോള്‍ അഞ്ചാം ഓവറിലാണ് എന്‍ഗിഡി ആദ്യമായി പന്തെടുത്തത്. പിന്നീടങ്ങോട്ട് പ്രോട്ടീസ് പേസര്‍ പെര്‍ത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. 

എന്‍ഗിഡിയുടെ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് ശ‍ര്‍മ്മയും(14 പന്തില്‍ 15), ആറാം പന്തില്‍ കെ എല്‍ രാഹുലും(14 പന്തില്‍ 9) പുറത്തായി. സമ്മര്‍ദമേറിയ രോഹിത്തിന്‍റെ സിക്‌സര്‍ ശ്രമം പാളിയപ്പോള്‍ രാഹുല്‍ സ്ലിപ്പില്‍ ഏയ്‌ഡന്‍ മാര്‍ക്രമിന്‍റെ ക്യാച്ചില്‍ മടങ്ങുകയായിരുന്നു. ഏഴാം ഓവറില്‍ എന്‍ഗിഡി വീണ്ടും പന്തെടുത്തപ്പോള്‍ അഞ്ചാം പന്തില്‍ വിരാട് കോലി(11 പന്തില്‍ 12) റബാഡയുടെ ക്യാച്ചില്‍ വീണു. തൊട്ടടുത്ത ഓവറില്‍ ആന്‍‌റിച് നോര്‍ക്യ, ദീപക് ഹൂഡയെ(3 പന്തില്‍ 0) പുറത്താക്കി.

- Advertisement -

വിക്കറ്റ് കീപ്പര്‍ ഡികോക്കിനായിരുന്നു ക്യാച്ച്. തന്‍റെ മൂന്നാം ഓവറില്‍, അതായത് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 9-ാം ഓവറില്‍ എന്‍ഗിഡി ഹാര്‍ദിക് പാണ്ഡ്യയേയും(3 പന്തില്‍ 2) പറഞ്ഞയച്ചു. മത്സരത്തില്‍ റബാഡയുടെ രണ്ടാം ക്യാച്ചായി ഇത്. ഇതോടെ ഇന്ത്യ 8.3 ഓവറില്‍ 49-5. തന്‍റെ മൂന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ എന്‍ഗിഡി 17 റണ്‍സിന് നാല് വിക്കറ്റ് പേരിലാക്കി. 

- Advertisement -

ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് യാതൊരു കരുണയും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കാണിക്കാതിരുന്നതോടെ ഇന്ത്യ 15-ാം ഓവറില്‍ 100 കടന്നു. സ്കൈ 30 പന്തില്‍ 50 തികച്ചു. തൊട്ടുപിന്നാലെ 16-ാം ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ(15 പന്തില്‍ 6) പാര്‍നല്‍, റൂസ്സോയുടെ കൈകളിലാക്കി. 19-ാം ഓവറിലെ ആദ്യ പന്തില്‍ രവിചന്ദ്രന്‍ അശ്വിനെ(11 പന്തില്‍ 7) പാര്‍നല്‍ പറഞ്ഞയച്ചു. ഈ ഓവറിലെ അഞ്ചാം പന്ത് വരെ നീണ്ടു സൂര്യകുമാറിന്‍റെ(40 പന്തില്‍ 68) മാസ് ഇന്നിംഗ്‌സ്. കേശവ് മഹാരാജിനായിരുന്നു ക്യാച്ച്. നോര്‍ക്യയുടെ അവസാന ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ഷമി(2 പന്തില്‍ 0) റണ്ണൗട്ടായെങ്കിലും ഇന്ത്യ 133ലെത്തുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week