24.9 C
Kottayam
Saturday, June 6, 2026

ക്യാപ്ടന്‍ മാറി കളിയും മാറി!ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ പേസ് കരുത്ത്; ആദ്യ ഇന്നിങ്സിൽ നിർണായക ലീഡ്

Must read

സിഡ്നി: ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കും ബാറ്റിങ് തകർച്ച. രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഓസ്ട്രേലിയ ലീഡിനായി പൊരുതിയെങ്കിലും ഇന്ത്യൻ ബൗളിങ് കരുത്തിന് മുന്നിൽ വീണു. ആദ്യം ഇന്നിങ്സിൽ ഓസീസ് ബാറ്റർമാർ 181-ന് പുറത്തായതോടെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്ക് നാല് റൺസിന്റെ ലീഡ്. സ്കോർ: ഇന്ത്യ- 185, ഓസ്ട്രേലിയ 181.

രണ്ടാം ദിനം ഒമ്പത് വിക്കറ്റുകളാണ് ഓസീസ് പടയ്ക്ക് നഷ്ടമായത്. രണ്ട് റൺസ് മാത്രമെടുത്ത് ആദ്യം കൂടാരം കയറിയത് മാര്‍നസ് ലെബൂഷെയന്‍ ആയിരുന്നു. തുടര്‍ന്ന്, പത്രണ്ടാം ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഈ ഒരൊറ്റ ഓവറില്‍ ഓസീസിന്റെ രണ്ട് മുന്‍നിര ബാറ്റര്‍മാര്‍ ഇന്ത്യന്‍ കരുത്തിന് മുന്നില്‍ വീണു. ആദ്യം സാം കോണ്‍സ്റ്റാസിനേയും(23) പിന്നീട് ട്രാവിസ് ഹെഡിനേയും(4) സിറാജ് മടക്കി അയച്ചു. ഇതോടെ 39-ന് നാല് എന്ന നിലയില്‍ പരുങ്ങലിലായ ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായ ബ്രേക്ക് ത്രൂ നൽകിയത് അഞ്ചാം വിക്കറ്റിലെ സ്റ്റീവ് സ്മിത്ത് വെബ്‌സ്റ്റര്‍ കൂട്ടുകെട്ടാണ്.

- Advertisement -

105 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളുള്‍പ്പെടെ നേടി വെബ്സ്റ്റര്‍ തന്റെ കന്നി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. സ്റ്റീവ് സ്മിത്ത് 57 പന്തില്‍ നിന്ന് 33 റണ്‍സെടുത്തി. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. 56 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ സഖ്യത്തിന് വിരാമമിട്ടു. പ്രസിദ്ധ് എറിഞ്ഞ 28-ാം ഓവറിലെ ആദ്യ പന്തിൽ സ്മിത്ത് സ്ലിപ്പിൽ നിന്ന് കെ.എൽ. രാഹുലിന്റെ കൈയിൽ ഭദ്രം. തുടർന്ന് അലക്സ് കാരിയേയും പ്രസിദ്ധ് ബൗൾഡാക്കി. ഇതോടെ, 137-6 എന്ന നിലയിലായിരുന്നു ഓസീസ്. തൊട്ടടുത്ത ഓവറുകളിലായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും കൂടാരം കയറി. 18-ാം ഓവറിൽ വെബ്സ്റ്റർ കൂടെ പുറത്തായതോടെ ഓസീസിന്റെ തകർച്ച പൂർണമായി.

- Advertisement -

ഇന്ത്യക്കായി പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ക്യാപ്റ്റൻ ജസ്പ്രിത് ബുമ്ര, നിതീഷ് റെഡ്ഡി എന്നിവർ രണ്ട് വിക്കറ്റുകളും നേടി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കും സമാനമായ ബാറ്റിങ് തകർച്ച നേരിടേണ്ടി വന്നിരുന്നു. റൺനേടുന്നത് തുടക്കത്തിലേ ബുദ്ധിമുട്ടായിരുന്നു. അഞ്ചാം ഓവറിലെ അവസാന പന്തിൽ കെ.എൽ. രാഹുലിനെ (4) പുറത്താക്കിയ സ്റ്റാർക് തകർച്ചയ്ക്ക് തുടക്കമിട്ടു. യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ചേർന്ന രണ്ടാംവിക്കറ്റ് നീണ്ടുനിന്നത് 16 പന്തുമാത്രം. യശസ്വിയെ (10) ബോളണ്ടിന്റെ പന്തിൽ ബ്യൂ വെബ്സ്റ്റർ ക്യാച്ചെടുത്തു. 106 പന്ത് നേരിട്ട കോലി-ഗിൽ സഖ്യം 40 റൺസ് കൂട്ടിച്ചേർത്തിരിക്കെ സ്പിന്നർ നേഥൻ ലയണിന്റെ പന്തിൽ ഗിൽ (20) സ്ലിപ്പിൽ സ്റ്റീവൻ സ്മിത്തിന് ക്യാച്ചുനൽകി. ഉച്ചഭക്ഷണം കഴിഞ്ഞ് അധികം വൈകാതെ വിരാട് കോലി (17) പുറത്തായി.

- Advertisement -

അഞ്ചാംവിക്കറ്റിൽ പന്ത്-ജഡേജ സഖ്യം പിടിച്ചുനിന്നതോടെ മോശമല്ലാത്ത സ്‌കോറിലെത്തുമെന്ന പ്രതീക്ഷയായി. 25.1 ഓവർ ബാറ്റുചെയ്ത സഖ്യം 48 റൺസ് ചേർത്തു. അതിനിടെ ബോളണ്ടിന്റെ പന്തിൽ ഒരു കൂറ്റൻ ഷോട്ടിന് ശ്രമിച്ച ഋഷഭ്‌ പന്ത് മിഡ് ഓണിൽ കമിൻസിന് ക്യാച്ചായി. തൊട്ടടുത്ത പന്തിൽ നിധീഷ്‌കുമാർ റെഡ്ഡി(0)യും സ്ലിപ്പിൽ ക്യാച്ച് നൽകി. 95 പന്ത് നേരിട്ട രവീന്ദ്ര ജഡേജ 26 റൺസിൽനിൽക്കെ സ്റ്റാർക്കിന്റെ പന്തിൽ എൽ.ബി. ആയതോടെ ഇന്നിങ്‌സ് അധികം നീളില്ലെന്നുറപ്പായി. 17 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും ഉൾപ്പെടെ 22 റൺസെടുത്ത ബുംറ കമിൻസിന്റെ പന്തിൽ സ്റ്റാർക്കിന് ക്യാച്ചുനൽകിയതോടെ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week