24.9 C
Kottayam
Saturday, June 6, 2026

ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ,4-1 ന് ടി20 പരമ്പര

Must read

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യിലും ഇന്ത്യക്ക് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ (53) ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്.

അക്‌സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ബെന്‍ മക്‌ഡെമോര്‍ട്ടാണ് (54) ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗിന്റെ അവസാന ഓവര്‍ വിജയത്തില്‍ നിര്‍ണായകമായി. പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഏഴ് ഓവറുകള്‍ക്കിടെ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ട്രാവിസ് ഹെഡ് (28), ജോഷ് ഫിലിലെ (4), ആരോണ്‍ ഹാര്‍ഡി (6) എ്‌നിവരാണ് മടങ്ങിയത്. പിന്നീട് ബെന്‍ – ടിം ഡേവിഡ് (17) സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയതോടെ ഓസീസ് അഞ്ചിന് 116 എന്ന നിലയിലായി. മാത്യൂ ഷോര്‍ട്ട് (16), ബെന്‍ ഡാര്‍ഷിസ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മുകേഷ് കുമാര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി.

 വെയ്ഡ് (22) – നതാന്‍ എല്ലിസ് (4) സഖ്യം ഓസീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറില്‍ വെയ്ഡിനെ അര്‍ഷ്ദീപ് മടക്കിയതോടെ ഓസീസ് തോല്‍വി സമ്മതിച്ചു. അവസാ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് പിറന്നത്. ബെഹ്രന്‍ഡോര്‍ഫ് (2) എല്ലിസിനൊപ്പം പുറത്താവാതെ നിന്നു. 

- Advertisement -

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (21), റുതുരാജ് ഗെയ്കവാദ് (10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നാലാമനായി എത്തിയ സൂര്യകുമാര്‍ യാദവിനും (5) തിളങ്ങാനായില്ല. ഫിനിഷര്‍ റിങ്കു സിംഗും (6) വേഗത്തില്‍ മടങ്ങി. ഇതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലായി. പിന്നീട് ജിതേഷ് ശര്‍മ (24) – ശ്രേയസ് സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജിതേഷിനെ പുറത്താക്കി ആരോണ്‍ ഹാര്‍ഡി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. 

- Advertisement -

എങ്കിലും അക്‌സര്‍ – ശ്രേയസ് സഖ്യം ഇന്ത്യയെ മാന്യമായി സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു. 19-ാം ഓവറില്‍ അക്‌സറും അവസാന ഓവറില്‍ ശ്രേയസും മടങ്ങി. 37 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. രവി ബിഷ്‌ണോയ് (2) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു. 

എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ബെന്‍ ഡാര്‍ഷ്വിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ദീപക് ചാഹറിന് പകരം അര്‍ഷ്ദീപ് സിംഗ് തിരിച്ചെത്തി. ഓസ്‌ട്രേലിയ ക്രിസ് ഗ്രീനിന് പകരം നതാന്‍ എല്ലിസിനേയും ഉള്‍പ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week