കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈയിൽ ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നി മാറി

മുംബൈ: കൊച്ചിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറി. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട AI2744 നമ്പർ വിമാനമാണ് അപകടത്തിൽ പെട്ടത്. ലാൻഡിംഗിനിടെ കനത്ത മഴയെത്തുടർന്നാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്.

യാത്രക്കാർ സുരക്ഷിതരാണെന്നും എല്ലാവരെയും ലക്ഷ്യസ്ഥാനത്തേക് എത്തിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. വിമാനം വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റൺവേയായ 09/27-ന് ചെറിയ നാശം സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ രണ്ടാമത്തെ പാതയായ 14/32 സജീവമാക്കി പ്രവർത്തനം പുനരാരംഭിച്ചെന്നും വിമാനത്താവള അതോറിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News