മുംബൈ: ആദായ നികുതി വകുപ്പ് ജ്വല്ലറിയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കോടികള്‍. പണമായും ബിനാമി പേരില്‍ വസ്തുവിന്റെ വിവരങ്ങളും ഉള്‍പ്പെടെ 116 കോടിയുടെ സ്വത്താണ് പിടിച്ചെടുത്തത്. മുംബയിലെ നാസിക്കിലെ ഒരു ജ്വല്ലറിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്ക്കായി എത്തിയത്.www.breakingkerala.com
തുടര്‍ന്ന് ജ്വല്ലറിയിലെ സോഫയിലും ഒരു മുറിയിലെ കിടക്കയ്ക്ക് അടിയില്‍ നിന്നും 26 കോടി രൂപ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് ബിനാമിപ്പേരില്‍ 90 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
നാസിക്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ മഹാലക്ഷ്മി ബില്‍ഡേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സുരാന ജ്വല്ലറി. ശനിയാഴ്ച പുലര്‍ച്ചെ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും ഒരേസമയമായിരുന്നു റെയ്ഡ്. സ്ഥാപനവുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
യുപിയിലെ ആഗ്രയില്‍ ചെരുപ്പ് വ്യാപാര സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. അനധികൃതമായി സൂക്ഷിച്ച 53 കോടി രൂപ ആഗ്രയില്‍ നിന്ന് പിടികൂടിയതായി ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താനായി ആറ് നോട്ടെണ്ണല്‍ മെഷീനുകള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗ്രയിലെ പരിശോധന വരും ദിവസങ്ങളിലും തുടരും. തുടര്‍ച്ചയായി മൂന്ന് ദിവസം നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൈവശം വച്ചിരുന്ന 53 കോടി രൂപ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.