28.4 C
Kottayam
Saturday, June 6, 2026

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടി സ്വത്തുക്കള്‍ കണ്ടുകെട്ടി

Must read

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 1000 കോടിക്ക് മുകളില്‍ മൂല്യമുള്ള സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോര്‍ട്ട്, ഡല്‍ഹിയിലെ ഓഫീസ്, ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്നിവ കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു.

ബിനാമി ഇടപാടുകള്‍ അന്വേഷിക്കുന്ന ആദായ നികുതി വകുപ്പിന്റെ സംഘമാണ് അജിത് പവാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായി 500 കോടി വിലവരുന്ന, 27 പ്ലോട്ടുകളയും പാവറിന്റ ബിനാമി സ്വത്തുക്കളാണെന്ന് ആദയ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഈ സ്വത്തുക്കളെല്ലാം അജിത് പവാറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് കരുതുന്നത്. ഇടപാടുകള്‍ തെളിയിക്കാന്‍ 90 ദിവസമാണ് അജിത് പവാറിന് അനുവദിച്ചിരിക്കുന്നത്.

എന്‍സിപി നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ നടപടിയുടെ ഭാഗമായി നേരത്തെ, സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖ് അറസ്റ്റിലായിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

Popular this week