കേരളത്തില്‍ ക്രിപ്‌റ്റോ വാലറ്റില്‍ എത്തിയത് 330 കോടി; ക്രിപ്‌റ്റോ കറന്‍സിവഴിയുള്ള ഹവാല ഇടപാടില്‍ വ്യാപക പരിശോധന

കൊച്ചി: ക്രിപ്‌റ്റോ കറന്‍സി വഴി കേരളത്തിൽ ഹവാല ഇടപാട് നടക്കുന്നതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ക്രിപ്‌റ്റോ വാലറ്റില്‍ എത്തിയത് 330 കോടിയുടെ കറന്‍സിയെന്ന് വിവരം.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ക്രിപ്‌റ്റോ ട്രേഡേഴ്‌സിന്റെയും ഏജന്റുമാരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതിവകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

എത്തിയ തുകയില്‍നിന്ന് കോടിക്കണക്കിന് രൂപ പിന്‍വലിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രിപ്‌റ്റോ വാലറ്റുകള്‍ ഉള്‍പ്പെടെ അക്കൗണ്ടുകള്‍ പലതും മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകള്‍ പലരേക്കൊണ്ടും വാടയ്ക്ക് എടുപ്പിച്ചതാണെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥികളെയും മറ്റും ഇതിനായി ഉപയേഗിച്ചിരുന്നു.

കഴിഞ്ഞ മൂന്നുദിവസമായി പരിശോധന നടന്നുവരികയാണ്. സൗദി, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളില്‍നിന്നാണ് ക്രിപ്‌റ്റോ വാലറ്റ് വഴി കറന്‍സി എത്തുന്നത് എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News