ബഹ്റെെൻ: അനാശാസ്യത്തിന് പ്രേരണ സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ കുറ്റത്തിന് പ്രതി പിടിയിൽ. ബഹ്റെെൻ പോലീസ് ആണ് പ്രതിയെ പിടിക്കൂടിയത്. യുവതി തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെയാണ് അനാശാസ്യ പ്രവർത്തനത്തിന് പ്രേരണ നൽകിയത്.
ബഹ്റെെൻ മൂല്യ സങ്കൽപത്തിന് വിരുദ്ധമായ പ്രവർത്തനം നടത്തി, രാജ്യത്തെ അപകീർത്തിപ്പെടുത്തി എന്ന് പറഞ്ഞാണ് യുവതിയെ പിടിക്കൂടിയത്. പോലീസ് പ്രതിയെ പിടിക്കൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പിന്നീട് നിയമ നടപടിയിലേക്ക് പോയി. നിയമനടപടി ആരംഭിക്കുന്നതുവരെ റിമാൻഡിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് മറ്റു നടപടികളിലേക്ക് പോകും.
പരസ്യ ഏജൻസി ഉടമയ്ക്കെതിരെ യുവ മോഡലിന്റെ പരാതി. 2021 മുതൽ തന്നെ ബലാത്സംഗം ചെയ്യുന്നുവെന്നും നഗ്ന ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിച്ചെന്നുമാണ് മോഡലിന്റെ പരാതി. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ പ്രതിയെ അറസ്റ്റ് ചെയ്തു. റാഞ്ചി സ്വദേശിയായ തൻവീർ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബലാത്സംഗം ചെയ്തെന്നും ബ്ലാക്മെയിൽ ചെയ്തെന്നും യുവ മോഡൽ പരാതിയിൽ പറയുന്നു. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നാണ് തൻവീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബീഹാറിലെ ഭഗൽപൂർ സ്വദേശിയാണ് പരാതിക്കാരിയായ മോഡൽ. 2021 മുതൽ പ്രതി തന്നെ പലതവണ ബലാത്സംഗം ചെയ്തു. നഗന്ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തെന്ന് മോഡൽ പരാതിയിൽ പറയുന്നു.
പുറത്ത് ആരോടെങ്കിലും ഈ കാര്യം പറഞ്ഞാൽ ഗുരുതര പ്രത്യാഖ്യാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞാണ് തന്നെ ഭീഷണി്പപെടുത്തിയതെന്ന് യുവതി വ്യക്തമാക്കുന്നു. എന്നാൽ പരാതി അപ്പാടെ നിഷേധിക്കുകയാണ് പരസ്യ ഏജൻസി ഉടമയായ തൻവീർ. യുവതി തന്‍റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും തന്നെ ബ്ലാക്ക്മെയിൽ ചെയ്തുമെന്നുമാണ് തൻവീർ സോഷ്യൽ മീഡയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ വ്യക്തമാക്കുന്നത്.
അവർ ഏജൻസിയിൽ ജോലി ചെയ്തിരുന്നു എന്നത് സത്യമാണ്. ഇവർ കാരണം ബിസിനസ് നഷ്ടത്തിലായി ഇതോടെ ഇവരോട് നഷ്ടപരിഹാരം ചോദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇത്തരത്തിലൊരു പരാതി കൊടുത്തതെന്ന് തൻവീർ പറയുന്നു. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. എന്റെ അശ്ലീല ഫോട്ടോകൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു. അതിന് അവർ സുഹൃത്തുക്കളുടെയും കാമുകന്‍റെയും സഹായം തേടുകായയിരുന്നു.
ഓഫീസിലെ വിവരങ്ങള്‍ മോഷ്ടിക്കാനും ശ്രമിച്ചുവെന്നും തൻവീർ പറയുന്നു. അതേസമയം ദില്ലി പോലീസ് കസ്റ്റഡിയിലെടുത്ത തൻവീറിനെ റാഞ്ചി പോലീസിന് കൈമാറിയിരിക്കുകയാണ്. തൻവീറിനെതിരെ ഐപിസി സെക്ഷൻ 376(2)(എൻ), 328, 506, 504, 323, ഐടി ആക്ട് സെക്ഷൻ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.