FeaturedHome-bannerKeralaNews

എം.ജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം; രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ രണ്ടുപേരെ സസ്പെൻഡ് ചെയ്തു. ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്താണ് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി. അരവിന്ദകുമാറിന് റിപ്പോർട്ട് സമർപ്പിച്ചത്. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.

സംഭവത്തിൽ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തിൽ വിശദമായ അന്വേഷണം നടത്തും. സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റും.

കാണാതായ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉടൻ പോലീസിൽ പരാതി നൽകും. കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കും. ഈ വിഷയത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.

എം.ജി. സര്‍വകലാശാലയില്‍നിന്ന് പേരെഴുതാത്ത 154 സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായക്. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പി.ജി. സര്‍ട്ടിഫിക്കറ്റുകളുമാണ് കാണാതായത്. ഇതില്‍ 100 യു.ജി. സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായത് അഞ്ചുമാസങ്ങള്‍ക്ക് മുന്‍പും 54 പി.ജി. സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായത് ഒരാഴ്ചയ്ക്കു മുന്‍പുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button