26.6 C
Kottayam
Saturday, May 18, 2024

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം: കെ എസ് യു നേതാവ് ഉൾപ്പെടെ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ

Must read

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യപാകനെ അവഹേളിച്ച സംഭവത്തിൽ നടപടി. ക്ലാസ് മുറിയിൽ വെച്ച് അധ്യാപകനെ അവഹേളിച്ച അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികൾ അധ്യാപകനെ അവഹേളിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.വിദ്യാർത്ഥി കൾക്കെതിരെ പോലീസിൽ പരാതി നൽകും എന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചതായാണ് വിവരം.

മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിലാണ് അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ചത്. അധ്യാപകന്റെ പിറകിൽ നിന്ന് വിദ്യാർത്ഥികൾ കളിയാക്കുന്നതിന്റേയും മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതിൻരെയും കസേര വലിച്ചുമാറ്റുന്നതിന്റേയുമൊക്കെ വീഡിയോ ആണ് പുറത്ത് വന്നത്പി. കെഎസ് യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാർത്ഥികളാണ് അധ്യാപകനെ അധിക്ഷേപിച്ചത്. ക്ലാസിലെ ചില വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്.

maha

അതേസമയം മഹാരാജാസിലെ വിദ്യാർത്ഥി സംഘടനകൾക്കാകെ അപമാനം വരുത്തിവെച്ച കെ എസ് യു നേതാവ് ഫാസിലിനെതിരെ കെ എസ് യു സംസ്ഥാന നേതൃത്വം നടപടിയെടുക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു, മഹാരാജ്സ കോളേജിൽ നിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ അക്ഷരാർത്ഥത്തിൽ അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാർഹമാണ് എന്ന് ആർഷോ പറഞ്ഞു.

കാഴചപരിമിതിയുള്ള അധ്യാപകൻ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങൾ കണ്ട് മനസ്സുലഞ്ഞ് നിൽക്കുകയാണ് എന്നും അധ്യാപകനെ ക്ലാസിന് ഇടയിൽ അപമാനിച്ചു എന്ന് മാത്രമല്ല, അത് റീൽ ആക്കി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ. എന്തെല്ലാം പ്രതിസന്ധികൾ അതിജീവിച്ചായിരിക്കണം ആ മനുഷ്യൻ മഹാരാജാസിലെ അധ്യാപകനായി തീർന്നത് ആരോഷോ പറഞ്ഞു.

എന്തെല്ലാം പ്രതിസന്ധികൾ അതിജീവിച്ചായിരിക്കണം ആ മനുഷ്യൻ മഹാരാജാസിലെ അധ്യാപകനായി തീർന്നത്. ഇൻക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചർച്ച നടക്കുന്ന ഈ കാലത്ത് ‘രാഷ്ട്രീയം ‘ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ഇത്തരമൊരു സമീപനം നാം പ്രതീക്ഷിക്കുന്നില്ലെന്നും ചരിത്രപരമായി അവഗണിക്കപ്പെട്ട, അരികുവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരധ്യാപകനെ അവഹേളിക്കാൻ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് തന്നെ നേതൃത്വം നൽകയിരിക്കുന്നു എന്നതാണ് ഞെട്ടലുളവാക്കുന്ന കാര്യം എന്ന് ആർഷോ പറഞ്ഞു. മഹാരാജാസിലെ ഒരു വിദ്യാർത്ഥിയെന്ന നിലയ്ക്ക് അധ്യാപകനോടും കേരള സമൂഹത്തോടും ക്ഷമചോദിക്കുന്നുവെന്നും ആർഷോ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week