23.6 C
Kottayam
Wednesday, November 6, 2024
test1
test1

നിരന്തരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വിവാഹ ജീവിതത്തെ തകർക്കും; അകലം പാലിക്കണം: തുറന്നു പറഞ്ഞ് താരം

Must read

സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് പലപ്പോഴും തുറന്നു പറയുന്ന താരമാണ് അമേരിക്കൻ നടിയും നിർമാതാവുമായ സൽമ ഹയെക്. ഇപ്പോൾ ഒരു അഭിമുഖത്തിൽ വിവാഹിതർക്ക് അവരുടെ ലൈംഗിക ജീവിതത്തെ കുറിച്ച് വ്യത്യസ്തമായ ഒരു ഉപദേശം നൽകുകയാണു താരം.

വിവാഹ ജീവിതത്തിൽ ലൈംഗികതയിൽ അച്ചടക്കം പാലിക്കണമെന്നാണ് താരം പറയുന്നത്. നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കാനാണ് സാധ്യതയെന്നാണ് സല്‍മ പറയുന്നത്. 

ജാഡ പിങ്കെറ്റ് സ്മിത്തിന്റെ ‘റെഡ് ടേബിൾ ടോക്കി’ലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് സൽമ വിശദീകരിക്കുന്നുമുണ്ട്. ‘വളരെ വൈകിയാണ് എനിക്കു കുഞ്ഞുണ്ടാകുന്നത്. ടെയിൽ ഓഫ് ടെയിൽസിലെ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന സമയത്താണ് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം എനിക്കുണ്ടാകുന്നത്.

കുഞ്ഞ് ഇല്ലെങ്കിൽ ജീവിതം പൂർണമാകില്ല എന്ന ഒരു തോന്നലുണ്ടായി. ധാരളം കുഞ്ഞുങ്ങളുണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, എനിക്കതിനു സാധിച്ചില്ല. പക്ഷേ, എന്റെ ശരീരം ഒരു കുഞ്ഞിനു ജന്മം നൽകാൻ തയാറായി. അതെനിക്ക് അദ്ഭുതമായി  തോന്നുന്നു.’– സൽമ പറയുന്നു

സന്തോഷകരമായ വിവാഹ ജീവിതത്തിന്റെ താക്കോൽ ഒരിക്കലും ലൈംഗികതയല്ലെന്നും താരം വ്യക്തമാക്കി. ‘ലൈംഗികത ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, എല്ലാ ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അതിന്റെ പുതുമ നഷ്ടപ്പെടുത്തും.

അത് നിങ്ങളുടെ ജീവിതത്തിലും വിള്ളൽ വീഴ്ത്തും. പങ്കാളിയുമായി അൽപം അകലം കാത്തു സൂക്ഷിക്കണം.  നിങ്ങൾ കൂടുതൽ പ്രണയിക്കുകയാണ് വേണ്ടത്. പരസ്പരം അടുത്തറിയുകയാണ് വേണ്ടത്.’– സൽമ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രെയിനിൽ ബോംബ് ഭീഷണി മദ്യലഹരിയിൽ; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലീസ്

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ്....

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.