29.3 C
Kottayam
Monday, June 8, 2026

‘ഇടവേള ബാബുവിനെ അമ്മയുടെ മീറ്റിങ്ങിൽ നിന്നും ഇറക്കിവിട്ടു, അന്ന് ഇടവേള ബാബു ഒരു ശപഥം എടുത്തിരുന്നു’; ടിനി ടോം

Must read

കൊച്ചി:സിനിമാ മേഖല ഒട്ടാകെ മാറ്റത്തിന്റെ പാതയിലാണ്. പ്രേക്ഷകർക്ക് സിനിമയോടുള്ള കാഴ്ചപ്പാടും സമീപനവും മാറിയതാണ് കാരണം. ഇന്ന് നല്ല സിനിമയേത് മോശം സിനിമയേത് എന്നത് കൃത്യമായി മനസിലാക്കിയാണ് പ്രേക്ഷകർ അഭിപ്രായം പറയുന്നത് പോലും.

ഒരു മീഡിയയ്ക്കും ‌സിനിമാ പ്രവർത്തകർക്കും പ്രേക്ഷകരെ നല്ല സിനിമ ചെയ്തിട്ടല്ലാതെ വെറും വാക്ക് ‌പറ‍ഞ്ഞ് സ്വാധീനിക്കാനാവില്ല. ക്ലീഷെ കഥകൾ പറയുന്ന സിനിമകൾ എത്ര കോടി മുടക്കി നിർമിച്ചാലും പ്രേക്ഷകർ ചിലപ്പോൾ തിരിഞ്ഞ് നോക്കുക പോലും ചെയ്യില്ല.

- Advertisement -

മലയാളി പ്രേക്ഷകർ വളരെ നന്നായി ട്രെയിലർ അടക്കം വീക്ഷിച്ച ശേഷമാണ് സിനിമ കാണാൻ ടിക്കറ്റെടുക്കണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ സിനിമ മുകുന്ദനുണ്ണി അസോസിയേറ്റ്സിനെ കുറിച്ച് നടൻ ഇടവേള ബാബു പറഞ്ഞ ചില കാര്യങ്ങളും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

- Advertisement -

ഈ ചിത്രത്തിനൊക്കെ എങ്ങനെ സെൻസറിങ് ലഭിച്ചുവെന്നും സിനിമ മൊത്തം നെഗറ്റീവാണെന്നുമാണ് ഇടവേള ബാബു കുറ്റപ്പെടുത്തിയത്.

പഴയ ചിന്താ​ഗതിയിൽ കടിച്ച് തൂങ്ങി നിൽക്കുന്നത് കൊണ്ടാണ് ഇടവേള ബാബുവിന് മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്തത് എന്നാണ് പ്രേക്ഷകർ ഇടവേള ബാബുവിനെ വിമർശിച്ച് പറഞ്ഞത്. അമ്മയുടെ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിനെ ‌ഇപ്പോൾ എയറിൽ നിർത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ.

- Advertisement -

അതേസമയം മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി പദവിയിലേക്ക് ഇടവേള ബാബു എങ്ങനെ എത്തി എന്നതിനെ കുറിച്ച് നടനും മിമിക്രി ആർടിസ്റ്റുമായ ടിനി ടോം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോൾ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങിൽ നിന്നും ഇറക്കിവിട്ടിരുന്നെന്നും അന്ന് ഇടവേള ബാബു എടുത്ത ശപഥമാണ് ആ കസേരയെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

ഇടവേള ബാബു തന്നെയാണ് ഈ കഥ തന്നോട് ഒരിക്കൽ പറഞ്ഞതെന്നും ടിനി ടോം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് ടിനി ടോം പറഞ്ഞു.

ഇതേ ചർച്ചയിൽ ഇടവേള ബാബുവിന് ആ കസേര കിട്ടാൻ ചില പൊളിറ്റിക്സ് താൻ കളിച്ചിട്ടിട്ടുണ്ടെന്ന് നടൻ ഗണേഷ് കുമാറും പറയുന്നുണ്ട്. ‘ഓരോരുത്തർക്ക് ഓരോ ലക്ഷ്യമാണ്. ചിലർക്ക് സിനിമയിൽ വരണമെന്നാണ് ആഗ്രഹം.’

‘ബാബു ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട് അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് വരണമെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന്. പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോൾ അന്നത്തെ പ്രസിഡന്റ് ഇറക്കിവിട്ടിട്ടുണ്ടെന്ന് ഇടവേള ബാബു എന്നോട് പറഞ്ഞിട്ടുണ്ട്.’

‘അന്ന് അദ്ദേഹം എടുത്ത ശപഥമാണ് അദ്ദേഹം ഇരിക്കുന്ന സീറ്റിൽ പുള്ളി കയറി ഇരിക്കുമെന്ന്. ആ ലക്ഷ്യം അദ്ദേഹം നേടിയെടുത്തു എന്നായിരുന്നു’ ടിനി ടോം പറഞ്ഞത്. ലക്ഷ്യം നമ്മൾ നേടിക്കൊടുത്തതാണ് എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.

അമ്മയിൽ നിന്നും ഒരു സെക്രട്ടറി രാജിവെക്കുന്ന സമയത്ത് ഞാൻ ഒരു സെക്കന്റിൽ അവിടെ ഒരു രാഷ്ട്രീയം കളിച്ചു. ഒറ്റ പിടിവാശിയിൽ. ആ ബുക്കെല്ലാം വാങ്ങിച്ച് കൈയിൽ കൊടുത്തു. അങ്ങനെയാണ് അമ്മയുടെ സെക്രട്ടറിയാക്കുന്നത് എന്നായിരുന്നു ഗണേഷിന്റെ മറുപടി.

‘എന്നെ ആദ്യമായിട്ട് ആ സ്ഥാനത്തിരുത്തുന്നത് ഗണേഷ് തന്നെയാണെന്നും അതിന് ഒരു സംശയവുമില്ലെന്നുമായിരുന്നു’ ഇതോടെ ഇടവേള ബാബു പറഞ്ഞത്.

അമ്മയുടെ സെക്രട്ടറിയായതോടെ ഇടവേള ബാബുവിനെ ചാനലുകാർ പോലും പരിപാടിക്ക് വിളിക്കാതെയായെന്നും ചാനൽകാരോട് അമ്മയുടെ പ്രോഗ്രാമിന്റെ പൈസ ചോദിച്ചതിന്റെ പേരിലാണ് അതെന്നും ഗണേഷ് കുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

Popular this week