24.1 C
Kottayam
Friday, June 5, 2026

പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന ഏത് വകുപ്പില്‍ വരും; വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതി

Must read

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായ ഗൂഡാലോചന രാജ്യദ്രോഹ കുറ്റത്തിന് തുല്യമെന്ന് ഡല്‍ഹി ഹൈക്കോടതി. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് അതെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കൃത്യമായ തെളിവുകളും കാരണവും ഇല്ലാതെ പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ഉന്നയിക്കാന്‍ പോലും കഴിയില്ലെന്നും ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷിച്ചു.

പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചന ഐപിസി പ്രകാരം കുറ്റകരമാണെന്നും രാജ്യദ്രോഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയില്‍ ബിജു ജനതാദള്‍ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ പിനാകി മിശ്രയ്ക്ക് പങ്കുണ്ടെന്ന അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെ ആരോപണത്തെ തുടര്‍ന്ന് നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി.

പിനാകി മിശ്രയും മഹുവ മൊയ്ത്രയും തമ്മിലുള്ള അടുത്ത ബന്ധമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ദെഹാദ്രായിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ ദെഹാദ്രായിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടെങ്കിലും തെളിവുകളൊന്നും നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

- Advertisement -

ഗൂഢാലോചന നടക്കുന്നത് താന്‍ വ്യക്തിപരമായി കണ്ടിരുന്നു എന്ന് ദെഹാദ്രായിക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ കോടതി ഇടപെടുകയും ചെയ്തു. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും, നിങ്ങള്‍ പറയുന്നത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഫീസിനെക്കുറിച്ചാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

- Advertisement -

നഷ്ടപരിഹാരവും മാപ്പപേക്ഷയും ആവശ്യപ്പെട്ട പിനാകി മിശ്ര അതിന് പുറമേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ദേഹദ്രായിയെ തടയണമെന്നും വാര്‍ത്താ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അത്തരം ഉള്ളടക്കം നീക്കം ചെയ്യണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week