FeaturedHome-bannerKeralaNews

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഹൈക്കോടതിയിൽ, കേസ് പിൻവലിക്കാനുള്ള ഹർജി തള്ളിയ കിഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി: ആനക്കൊമ്പ് കേസിലെ കിഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഹൻലാൽ ഹർജി നൽകിയത്.

മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ല. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും ഹർജിയിൽ പറയുന്നു. 2012ൽ ആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് 4 ആനക്കൊമ്പുകൾ ആദായനികുതി വകുപ്പ്പി ടികൂടിയത്.

ആനക്കൊമ്പുകേസില്‍ ചലച്ചിത്രതാരം മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നാണ് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button