24.7 C
Kottayam
Monday, June 8, 2026

റിയൽ ലൈഫിൽ മേക്കപ്പ് ധരിക്കാത്ത വ്യക്തിയാണ് ഞാൻ; അത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം,കൂമൻ നായിക ഹന്ന പറയുന്നു

Must read

കൊച്ചി:ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി നായകനായ ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് ഹന്നാ റെജി കോശിയാണ്. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഹന്നാ റെജി കോശി. മോഡലിങ് രംഗത്ത് നിന്നാണ് ഹന്ന അഭിനയത്തിലേക്ക് എത്തുന്നത്.

2016 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലൂടെ ആയിരുന്നു ഹന്നയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ ആൻസി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടാൻ നടിക്ക് സാധിച്ചിരുന്നു. ഡാർവിന്റെ പരിണാമത്തിന് ശേഷം രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. ബിജു മേനോന്റെ നായികയായിട്ടായിരുന്നു ഹന്ന എത്തിയത്. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് പോക്കിരി സൈമൻ, എന്റെ മെഴുതിരി അത്താഴങ്ങൾ, തീർപ്പ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ഒടുവിൽ കൂമനിലേക്ക് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹന്നയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ഭാവി സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ഹന്ന.

സിനിമയിലേക്ക് താൻ യാദൃശ്ചികമായി എത്തിയതാണെന്നാണ് ഹന്ന പറയുന്നത്. മോഡലിങ് ഒക്കെയായി നിൽക്കുന്ന സമയത്താണ് ഓഡിഷനിലൂടെ ഡാർവിന്റെ പരിണാമത്തിലേക്ക് കിട്ടുന്നത്. പിന്നീടങ്ങോട്ട് സിനിമകൾ ലഭിച്ചു. അങ്ങനെ അത് കൂമനിൽ എത്തി നിൽക്കുന്നു എന്ന് നടി പറഞ്ഞു. മിസ് പേജന്റ്സ് പങ്കെടുത്ത് വിജയിച്ച് ഒരു സൂപ്പർ മോഡൽ ആവണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. പക്ഷെ അത് നടന്നില്ല. ഇപ്പോൾ സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിക്കുമ്പോൾ സിനിമയിൽ തന്നെ എന്റെ ഭാഗ്യം പരീക്ഷിക്കാനാണ് തീരുമാനം.

- Advertisement -

ഇപ്പോൾ അഭിനയവും, സംവിധാനവും, സ്ക്രിപ്റ്റ് എഴുത്തും എല്ലാം ഇഷ്ടമാണ്. ക്യാമറയ്ക് പിന്നിൽ എന്തെങ്കിലും ഒക്കെ ഭാവിയിൽ ചെയ്യും. സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും ഒരു ലേർണിംഗ് പ്രോസസിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോൾ അഭിനയം ഇഷ്ടമാണെന്നും ഹന്ന പറഞ്ഞു.

- Advertisement -

‘ആരെങ്കിലും എനിക്ക് വേണ്ടി നാടനല്ലാത്ത കഥാപാത്രങ്ങൾ ഒന്ന് എഴുതണേ എന്നാണ് പറയാനുള്ളതെന്നും നടി പറയുന്നുണ്ട്. പക്ഷേ ഇതൊരു നല്ല കാര്യമാണെന്നും നടി പറയുന്നു.’ഞാൻ എന്റെ റിയൽ ലൈഫിൽ മേക്കപ്പ് ധരിക്കാത്ത വ്യക്തിയാണ്. ജീൻസൊക്കെ ധരിക്കാനാണ് ഇഷ്ടം. അതിനപ്പുറം ആക്സസറീസ് ധരിക്കാറില്ല. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളൊക്കെ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്,’

‘വീട്ടമ്മയായിട്ടാണ് രക്ഷാധികാരി ബിജുവിൽ അഭിനയിച്ചത്. കൂമനിൽ ധാവണിയുടുത്ത ഒരു അസൽ പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ കുട്ടിയാണ്. എനിക്ക് ഒരിക്കലും പ്രത്യധ്വാനിക്കാൻ പറ്റാത്ത കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. ഞാനൊരു നടിയായി വളരാൻ ശ്രമിക്കുമ്പോൾ എനിക്ക് തന്നെ എന്നെ ജഡ്ജ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണിതൊക്കെ. അതുകൊണ്ട് എനിക്ക് ഇഷ്ടമാണ്. എനിക്ക് സ്‌പോർട്സ് വുമൺ പോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്,’

‘കരയുന്ന, നായകന്റെ പുറകെ നടക്കുന്ന നായിക തുടങ്ങിയ ക്ളീഷേ സംഭവങ്ങൾ ഒന്നും എനിക്ക് താല്പര്യമില്ല. അങ്ങനത്തെ അല്ലാത്ത നിരവധി സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഫീമെയിൽ ഓറിയന്റഡ് സിനിമകൾ വേണം എന്നൊന്നുമല്ല. ഡെപ്ത്തുള്ള കഥാപാത്രങ്ങൾ വേണം. ലുക്ക് കൊണ്ട് പോലും വ്യത്യസ്തമാവുന്ന കഥാപാത്രങ്ങൾ വേണം. എനിക്ക് അങ്ങനത്തെ സിനിമകളാണ് വേണ്ടത്. അങ്ങനെ വളരാനാണ് ആഗ്രഹം’, ഹന്ന പറഞ്ഞു.

- Advertisement -

മറ്റുള്ളവരെ പോലെ ഹാങ്ഔട്ടും പാർട്ടികളും ഒന്നുമായി നടക്കുന്ന വ്യക്തിയല്ലെന്നും ഹന്ന പറയുന്നുണ്ട്. ‘പുസ്തകങ്ങളും സിനിമയും പൂച്ചക്കുട്ടികളും ഒക്കെയാണ് വെറുതെ ഇരിക്കുമ്പോൾ എനിക്ക് കൂട്ട്. പിന്നെ വീട്ടിൽ അമ്മയുടെയും അച്ഛന്റെയും ഒക്കെ ഒപ്പം സമയം ചെലവഴിക്കുന്നതും ഇഷ്ടമാണ്. ഹാങ്ഔട്ടും പാർട്ടിയിങ്ങും ഒന്നും എന്റെ ലൈഫ് സ്റ്റൈലിൽ ഇല്ല,’ ഹന്ന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

Popular this week