26.2 C
Kottayam
Friday, June 5, 2026

ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും ഒഴിവാക്കി പാഠപുസ്തകം; കർണാടകയിൽ വിവാദം

Must read

ബെംഗളൂരു: കർണാടകയിൽ നവോത്ഥാന നായകരെ പത്താക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിൽനിന്ന് ഒഴിവാക്കിവാക്കിയ നടപടി വിവാദമാകുന്നു. ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയുമാണ് ഒഴിവാക്കിയത്. കർണാടക സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.സാമൂഹ്യ പരിഷ്കർത്താക്കളുടെ സംഭാവനകൾ വിവരിക്കുന്ന അധ്യായം അഞ്ചിൽ മറ്റു പരിഷ്കർത്താക്കൾ എല്ലാം ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷംവരെ ഇരുവരേയും കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകത്തിൽ ഉണ്ടായിരുന്നു.

പാഠപുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ കാരണം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. അടുത്തിടെയാണ് അച്ചടിക്കാനുള്ള പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പ് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതോടെയാണ് നവോത്ഥാന നായകരെ ഒഴിവാക്കിയ വിവരം അറിഞ്ഞത്.

സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നേരത്തെ ആർഎസ്എസ് സ്ഥാപകൻ ഹെഗ്ഡെവാറിനെ കുറിച്ചുള്ള പാഠഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തിയ നടപടിയും വിവാദമായിരുന്നു.പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കിയ കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നടപടി തീർത്തും തെറ്റാണെന്ന് മന്ത്രി വി. ശിവൻ കുട്ടി ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week