ഭർത്താവുമായി വഴക്ക്, വീട്ടിൽനിന്നിറങ്ങി; ചേർത്തലയിൽ യുവതി കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയെ കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എക്‌സറേ ജങ്ഷനില്‍ തുണിക്കട നടത്തുന്ന രാജിയെയാണ് സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് നല്‍കുന്നവിവരം.

കഴിഞ്ഞദിവസം വൈകിട്ട് രാജിയും ഭര്‍ത്താവ് റാം മഹേഷും തമ്മില്‍ വീട്ടില്‍വെച്ച് വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെ രാജി വീട്ടില്‍നിന്നിറങ്ങി. തുടര്‍ന്ന് പലതവണ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനിടെ സംശയം തോന്നിയ ഭര്‍ത്താവ് എക്‌സറേ ജങ്ഷനിലെ കടയിലെത്തി പരിശോധിച്ചപ്പോഴാണ് രാജിയെ കടയ്ക്കുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News