ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യം, ഉടമയും മാനേജറും പിടിയിൽ


ആലപ്പുഴഹോംസ്‌റ്റേയുടെ മറവിൽ അനാശാസ്യം നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ ആര്യാട് പഞ്ചായത്ത് ആറാംവാർഡിൽ സർഗ ജങ്‌ഷന് സമീപം ലക്‌സസ് എന്ന ഹോംസ്‌റ്റേയിൽ നടത്തിയ പരിശോധനയിലാണ്‌ ഉടമ ആപഞ്ചായത്ത് പൊക്കത്തെ വീട്ടിൽ അജിത്ത്കുമാർ (ഉണ്ണി), മാനേജരായ പത്തനംതിട്ട നെടുമൺ എഴംകുളം പഞ്ചായത്ത് കകണിയാരുവിള വീട്ടിൽ ബിജിനി സാജൻ എന്നിവർ പിടിയിലായത്‌.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി എംപി മോഹന ചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് റെയിഡ് നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും വ്യാപകമായി ഹോംസ്റ്റേകളിൽ റെയ്ഡ് തുടരുമെന്ന് പോലീസ് അറിയിച്ചു.ഹോം സ്റ്റേയിൽ കണ്ടെത്തിയ സ്ത്രീകളെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News