‘ഫിൽറ്റർ ഇല്ലാത്ത ചിത്രം’; ബോൾഡ് ലുക്കിൽ മനംകവര്‍ന്ന് അവന്തിക മോഹൻ
കൊച്ചി:ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അവന്തിക മോഹന്‍. പ്രിയപ്പെട്ടവല്‍, തൂവല്‍സ്പര്‍ശം തുടങ്ങിയ പരമ്പരകളിലൂടെയാണ് അവന്തിക താരമാകുന്നത്. തൂവല്‍ സ്പര്‍ശത്തിലെ അവന്തികയുടെ ശ്രേയ നന്ദിനി എന്ന പൊലീസ് കഥാപാത്രം വലിയ ഹിറ്റായി മാറിയിരുന്നു. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ അവന്തിക സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണവും അവന്തിക നേരിടാറുണ്ട്.
താരം പങ്കിട്ട പുതിയ ചിത്രം ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ. ഫിൽറ്റർ ഇല്ലാത്ത ചിത്രം എന്ന ക്യാപ്‌ഷനോടെ ആത്മവിശ്വാസം ചൂണ്ടി കാട്ടുന്ന ഫോട്ടോയാണ് അവന്തിക പങ്കുവെച്ചിരിക്കുന്നത്. മറ്റ് ചിത്രങ്ങളെപ്പോലെ തന്നെ ഈ ബോൾഡ് ചിത്രവും ആരാധകരുടെ മനം കവർന്നു. അത്തരത്തിലുള്ള കമന്റുകളാണ് താരത്തിന് ലഭിക്കുന്നതിൽ ഏറെയും.
താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് വന്ന മോശം കമന്റിനെതിരെ നടി പ്രതികരിച്ചിരുന്നു. ഇന്നലെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് അവന്തിക സ്‌റ്റോറി പങ്കിട്ടിരുന്നു. സമൂഹത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചായിരുന്നു താരം പങ്കുവച്ച സ്റ്റോറിയില്‍ പറഞ്ഞിരുന്നത്. ഇതിന് ഒരാള്‍ നല്‍കിയ മറുപടിയാണ് അവന്തിക തുറന്നു കാണിച്ചിരിക്കുന്നത്.
‘നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും!’ എന്നായിരുന്നു അവന്തികയ്ക്ക് ലഭിച്ച മറുപടി. അനുരാജ് രാധാകൃഷ്ണന്‍ എന്ന യുവാവാണ് ഈ മെസേജ് അയച്ചിരിക്കുന്നത്. ഇയാളുടെ പ്രൊഫൈല്‍ അടക്കമായിരുന്നു അവന്തികയുടെ പ്രതികരണം. ”സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സംബന്ധിച്ചായിരുന്നു സ്വാതന്ത്ര്യദിനത്തില്‍ ഞാന്‍ പങ്കിട്ട സ്റ്റോറി.
ഈ കമന്റ് നോക്കൂ. ഈ മനുഷ്യന്‍ അപകടകാരിയാണ്. നിങ്ങളെ പോലൊരാള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുവെന്നതു തന്നെ നാണക്കേടാണ്. നിന്നെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകണമെന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും. നീയൊരു നാണക്കേടാണ്.” എന്നായിരുന്നു അവന്തിക പറഞ്ഞത്.