24.1 C
Kottayam
Monday, June 8, 2026

സമ്മതമില്ലാതെ ചിത്രവും ശബ്ദവും ഉപയോഗിച്ചു; പരാതി നല്‍കി സച്ചിൻ തെൻഡുൽക്കർ

Must read

മുംബൈ: തന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. അനുവാദമില്ലാതെ നിരവധി പേര്‍ തന്റെ വ്യക്തിത്വം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു സച്ചിൻ മുംബൈ പൊലീസിനെ സമീപിച്ചത്. മരുന്നുകളുടെ പരസ്യത്തിലും മറ്റും അദ്ദേഹത്തിന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തിൽ എഫ്ഐആർ ഇട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ് റീജ്യൻ സൈബർ പൊലീസ് സ്റ്റേഷനിലാണ് സച്ചിൻ പരാതി നല്‍കിയത്. ഒരു മരുന്നു കമ്പനി ഓൺലൈൻ പരസ്യത്തിൽ സച്ചിൻ തെൻഡുല്‍ക്കറുടെ വ്യക്തിത്വം ഉപയോഗിച്ചതായി കണ്ടെത്തിയെന്നു പരാതിയിൽ പറയുന്നു. മരുന്നുകച്ചവടത്തിന് സച്ചിന്റെ പേര് ഉൾപ്പെടുത്തിക്കൊണ്ടുതന്നെ വെബ്സൈറ്റ് ഉണ്ടാക്കി. ഈ പരസ്യങ്ങളിൽ സച്ചിന്റെ ചിത്രം ഉപയോഗിച്ചതായും പരാതിയിലുണ്ട്.

പേരോ, ചിത്രമോ ഉപയോഗിക്കാന്‍ സച്ചിൻ മരുന്നു കമ്പനിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഐപിസി സെക്ഷന്‍ 420 (കബളിപ്പിക്കൽ), 465 (കള്ള ആധാരമുണ്ടാക്കൽ), 500 (മാനനഷ്ടം) വകുപ്പുകളും ഐടി ആക്ടും ചുമത്തിയാണ് പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. സച്ചിന്റെ പരാതിയിൽ അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week