25.7 C
Kottayam
Monday, June 8, 2026

അനധികൃത സ്വത്ത് സമ്പാദനം:മുൻമന്ത്രി വി.എസ് ശിവകുമാറിന്ഇ.ഡി നോട്ടീസ്, ചോദ്യംചെയ്യലിന് ഹാജരാകണം

Must read

കൊച്ചി: ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നല്‍കി. ഈ മാസം 20-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് അദ്ദേഹത്തോടും പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വ്യക്തിയോടും ഇ.ഡി ആവശ്യപ്പെട്ടിട്ടുള്ളത്.

2016 മുതല്‍ 2021 വരെ അദ്ദേഹം ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് ഇ.ഡി അന്വേഷണ വിധേയമാക്കിയത്.

2020-ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആസ്തികളില്‍ വലിയ വ്യത്യാസം ഉണ്ടായി, ബിനാമി ഇടപാടുകള്‍ നടന്നു, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം അദ്ദേഹം ബിനാമിയായി സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു.

- Advertisement -

സ്വന്തം പേരിലും ബിനാമികളുടെ പേരിലും ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. ജർമ്മൻ...

വെടിനിർത്തലിന് പിന്നാലെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ; ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രയേൽ ആക്രമണം

ബെയ്റൂത്ത്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്തുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന് ദിവസങ്ങൾക്കകമാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന്...

Popular this week