28.8 C
Kottayam
Thursday, June 4, 2026

രാമായണത്തെ പരിഹസിക്കുന്ന സ്കിറ്റ്: എട്ടുവിദ്യാര്‍ഥികള്‍ക്ക് 6.4 ലക്ഷം പിഴയിട്ട് ബോംബെ ഐഐടി

Must read

മുംബൈ: രാമായണത്തെ പരിഹസിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചെന്ന് ആരോപിച്ച് എട്ടു വിദ്യാർഥികള്‍ക്ക് പിഴയുമായി ബോംബെ ഐ.ഐ.ടി. ആകെ 6.4 ലക്ഷം രൂപയാണ് എട്ടുവിദ്യാർഥികള്‍ക്കായി പിഴചുമത്തിയത്. മാർച്ച്‌ 31-ന് ഇൻസ്റ്റിറ്റ്യൂട്ടിലെ പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിൽ ‘രാഹോവണ്‍’ എന്ന പേരില്‍ നാടകം അവതരിപ്പിച്ചതാണ് സംഭവങ്ങൾക്ക് പിന്നിൽ.

ഈ സ്കിറ്റ് ഹിന്ദുദൈവങ്ങളേയും വിശ്വാസത്തേയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഏതാനും വിദ്യാർഥികള്‍ പരാതി നൽകി. ഫെമിനിസത്തെ അനുകൂലിക്കുന്നുവെന്ന വ്യാജേന പ്രധാനകഥാപാത്രങ്ങളെ പരിഹാസ്യമാംവിധം അവതരിപ്പിച്ചുവെന്നും സാംസ്കാരിക മൂല്യങ്ങളെ കളിയാക്കിയെന്നും ഇവർ ആരോപിച്ചു.

നാലുവിദ്യാർഥികള്‍ക്ക് ഒരു സെമസ്റ്ററിന്റെ ട്യൂഷൻ ഫീസായ 1.2 ലക്ഷം രൂപയും മറ്റുനാലുപേർക്ക് 40,000 രൂപവീതവുമാണ് പിഴ. ബിരുദധാരികളായ വിദ്യാർഥികള്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിംഖാന അവാർഡുകളില്‍ നിന്നും വിലക്കുണ്ട്. കൂടാതെ, ജൂനിയർ വിദ്യാർഥികളെ ഹോസ്റ്റല്‍ സൗകര്യങ്ങളില്‍നിന്ന് ഡീബാർ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week