24.9 C
Kottayam
Saturday, June 6, 2026

പരാതി പറയാൻ നിന്നാൽ അതേ നടക്കൂ,പിറ്റേന്ന് മുതൽ ജോലി ചെയ്ത് തുടങ്ങി,പ്രണയപരാജയം നെരിട്ടതെങ്ങനെയെന്ന് അഭയ

Must read

കൊച്ചി:മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഗായിക അഭയ ഹിരൺമയി. വ്യത്യസ്‌തമായ ആലാപന ശൈലിയിലൂടെയാണ് അഭയ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. കരിയറിൽ വളരെ കുറച്ചു ഗാനങ്ങളെ പാടിയിട്ടുള്ളുവെങ്കിലും അതെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയവയാണ്. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം തിളങ്ങിയിട്ടുണ്ട് അഭയ.

സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയ ഹിരൺമയിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. പത്ത് വർഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവർ വേർപിരിഞ്ഞത്. ഇവരുടെ പ്രണയവും ഒരുമിച്ചുള്ള ജീവിതവും വേർപിരിയലുമൊക്കെ ഏറെ ചർച്ചയായതാണ്.

- Advertisement -

തന്റെ ജീവിതത്തിൽ വഴിത്തിരിവായത് ഗോപി സുന്ദറിനെ പരിചയപ്പെട്ടതാണെന്ന് അഭയ പറഞ്ഞിരുന്നു. സംഗീതത്തിലേക്ക് തന്നെ കൊണ്ടുവന്നത് അദ്ദേഹമാണെന്നും താരം പറഞ്ഞിരുന്നു. ബ്രേക്കപ്പിനെ കുറിച്ചും പ്രണയത്തിലായിരുന്ന സമയത്തെ കുറിച്ചുമെല്ലാം വേർപിരിഞ്ഞ ശേഷവും തുറന്നു പറയാൻ അഭയ മടിച്ചിട്ടില്ല.

- Advertisement -

ഇപ്പോഴിതാ, ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിനെ താൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് പറയുകയാണ് അഭയ ഹിരൺമയി. നമ്മുടെ കാര്യം നോക്കേണ്ടത് നമ്മളാണെന്നും നമ്മുക്ക് വേണ്ടി നമ്മൾ ജോലി ചെയ്തേ മതിയാകുവെന്നും അഭയ പറയുന്നുണ്ട്. സ്ട്രോക്ക് മാജിക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭയ മനസ് തുറന്നത്. താൻ എങ്ങനെയുള്ള വ്യക്തിയാണെന്നും അഭയ സംസാരിക്കുന്നുണ്ട്.

- Advertisement -

‘ഒപ്പീനിയേറ്റഡ് ആയ സ്ത്രീയാണ് ഞാന്‍. എന്റെ നാല് ചുവരുകള്‍ക്കുള്ളിലേ ഞാനിപ്പോള്‍ അഭിപ്രായം പറയുന്നുള്ളു. ഇതുപോലെ അഭിമുഖങ്ങളില്‍ വന്ന് സംസാരിച്ചിരിക്കാം. അല്ലാതെ ഒരു സഭയില്‍ പോയി നിന്ന് സംസാരിക്കാന്‍ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അത് എത്രമാത്രം എനിക്ക് ചെയ്യാന്‍ പറ്റും എന്നും അറിയില്ല.

അത് ചിലപ്പോള്‍ എന്റെ കുറവായിരിക്കാം. ആളുകൾ എത്രമാത്രം ഞാൻ കാരണം ഇൻഫ്ലുവെൻസഡ് ആകുമെന്ന് അറിയില്ല. ആളുകള്‍ ഇൻസ്പയേർഡായാൽ സന്തോഷം. മനഃപൂർവം ആരെയും ഇമ്പ്രസ് ചെയ്യിക്കാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. എന്റെ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഞാനെടുക്കുന്ന തീരുമാനങ്ങള്‍ അങ്ങനെയാകുന്നതാണ്.

ഞാന്‍ വായിക്കുകയും മനസിലാക്കുകയും കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്ന കാര്യങ്ങളാവാം അത്. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയുമെല്ലാം ഇൻഫ്ലുവെൻസാണ് എന്റെ അഭിപ്രായമായി വരുന്നത്. അവരുടെ അഭിപ്രായമല്ല എന്റെ തീരുമാനം,’ അഭയ പറഞ്ഞു.

ഗോപി സുന്ദറുമായുള്ള ബ്രെക്കപ്പിനെ താൻ എങ്ങനെയാണു നേരിട്ടതെന്നും അഭയ പറയുന്നുണ്ട്. സ്ട്രോങ്ങായിട്ട് ഇരിക്കുമ്പോൾ തന്നെ വീക്കായൊരു വ്യക്തി കൂടിയാണ് ഞാന്‍. അതൊന്നും ആരേയും കാണിക്കാറില്ലെന്ന് മാത്രം. പരാതി പറയാൻ തുടങ്ങിയാൽ അത് മാത്രമേ നടക്കുള്ളൂ. നമുക്ക് മുന്നോട്ട് പോവണമെങ്കില്‍ ജോലി ചെയ്‌തേ മതിയാവൂ. നമ്മളെ നമ്മള്‍ തന്നെ ശ്രദ്ധിക്കണം.

ചേച്ചി സ്‌ട്രോംങ്ങാണ്, എങ്ങനെയാണ് കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നതെന്നൊക്കെ എന്നോട് പലരും ചോദിക്കാറുണ്ട്. എല്ലാവര്‍ക്കും ജീവിതത്തിൽ അവരവരുടേതായ ബുദ്ധിമുട്ടുകൾ ഉണ്ട്. അവരവരുടേതായ വഴികളിലൂടെ അതിനെ തരണം ചെയ്യുകയാണ് വേണ്ടത്. എന്റേത് പോലെയായിരിക്കില്ല നിങ്ങളുടേത് ബുദ്ധിമുട്ടുകൾ’ അഭയ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week