കൊല്‍ക്കത്ത: വോട്ട് ചെയ്തില്ലെങ്കില്‍ വൈദ്യുതിയും വെള്ളം നല്‍കില്ലെന്ന പരസ്യ ഭീഷണിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി. കൃഷി മന്ത്രി തപന്‍ ദാസ്ഗുപ്തയാണ് ഭീഷണി മുഴക്കിയത്.
തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഹൂഗ്ലിയില്‍ നടന്ന പൊതുചടങ്ങില്‍ വച്ചാണ് മന്ത്രി പരസ്യമായി ഭീഷണി മുഴക്കിയത്. ഈ പ്രദേശത്തുനിന്ന് തനിക്ക് വോട്ട് ലഭിച്ചില്ലെങ്കില്‍ വൈദ്യുതിയും വെള്ളവും ഇവിടേക്കെത്തില്ല. പകരം ബിജെപിയോട് ആവശ്യപ്പെടാം-തപന്‍ ദാസ് ഗുപ്ത പറഞ്ഞു. സപ്തഗ്രാം മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയാണ് തപന്‍ ദാസ്ഗുപ്ത.
2011ലാണ് തപന്‍ ദാസ് ഗുപ്ത സപ്തഗ്രാം എംഎല്‍എയാകുന്നത്. 2016ലെ തെരഞ്ഞെടുപ്പിലും ഇദ്ദേഹം സപ്തഗ്രാമില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2021ലും ഇവിടെനിന്നുതന്നെയാണ് തപന്‍ മത്സരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ ശിവസേന വ്യക്തമാക്കി.പകരം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ തീരുമാനം പ്രഖ്യാപിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമോ എന്നറിയാന്‍ ധാരാളം ആളുകള്‍ ജിജ്ഞാസയോടെ കാത്തിരിക്കുന്നുണ്ട്. പാര്‍ട്ടി പ്രസിഡന്റ ഉദ്ദവ് താക്കറെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണിത് പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ബംഗാളില്‍ നടക്കുന്നത് ദീദിയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമാണ്. എല്ലാ ‘എമ്മു’കളും-മണി, മീഡിയ, മസില്‍-എന്നിവ മമതാ ദീദിക്കെതിരെ ഉപയോഗിക്കുന്നു. അതിനാല്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നും അവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തണമെന്നും ശിവസേന തീരുമാനിച്ചു. മമതാ ദീദിക്ക് ഹെതിഹാസിക വിജയം നേരുന്നു. അവരാണ് യഥാര്‍ഥ ബംഗാള്‍ കടുവയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-സഞജയ് റാവത്ത് ട്വീറ്റ് ചെയ്തു.
‘ഇത് ഞങ്ങളുടെ ആദ്യത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ ഞങ്ങള്‍ അവിടെ വളരെ കഠിനമായി തയ്യാറെടുക്കുകയായിരുന്നു. ഞങ്ങളുടെ കേഡര്‍മാര്‍ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച്, കുറഞ്ഞത് 45 നിയോജകമണ്ഡലങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോള്‍ അവിടെയുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും മമത ദീദിയെ പിന്തുണയ്ക്കും. ബംഗാളിലെ സേനയുടെ ശക്തിയെകുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് റാവത്ത് പറഞ്ഞു.
‘അവര്‍ എല്ലാവര്‍ക്കുമെതിരേ ഒറ്റക്ക് പോരാടുകയാണ്. അതിനാല്‍ ഞങ്ങള്‍ അവരോടൊപ്പമുണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അവരോടൊപ്പം യുദ്ധം ചെയ്യും’-അദ്ദേഹം പറഞ്ഞു. ‘മമതാ ദീദിയെ പിന്തുണയ്ക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. ഇത് സംബന്ധിച്ച് നിരവധി ദിവസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുകുക്കേണ്ടതില്ലെന്ന്ഞങ്ങള്‍ തീരുമാനിച്ചു’ -സേന നേതാവ് സുനില്‍ പ്രഭു മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.