25.7 C
Kottayam
Monday, June 8, 2026

‘എന്നെപ്പറ്റി അങ്ങനെ എന്തെങ്കിലും വന്നാൽ അപ്പോൾ അമ്മയുടെ കോൾ വരും; എല്ലാം അവസാനമേ ഞാൻ അറിയൂ’: പ്രിയ വാര്യർ

Must read

കൊച്ചി:ഒരൊറ്റ രാത്രി കൊണ്ട് രാജ്യമൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലെ രംഗമാണ് പ്രിയയുടെ തലവര മാറ്റിയത്. അതിൽ ഒരൊറ്റ കണ്ണിറുക്കലാണ് നടിയുടെ മുഴുവൻ പ്രശസ്തിക്കും കാരണമായത്. കണ്ണിറുക്കൽ ഹിറ്റായത്തോടെ ‘വിങ്ക് ഗേൾ’ എന്ന പേരും പ്രിയക്ക് ലഭിച്ചു.

സോഷ്യൽ മീഡിയയിൽ ആഗോള തലത്തിൽ തന്നെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായി മാറുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൊക്കെ ഒറ്റ രാത്രി കൊണ്ടാണ് പ്രിയയുടെ ഫോള്ളോവെർസ് രണ്ടും മൂന്നും മില്യൺ കടന്നത്. തെന്നിന്ത്യയിലെ പല സൂപ്പർ നായികമാരെയും പിന്തള്ളിക്കൊണ്ടായിരുന്നു പ്രിയയുടെ കുതിപ്പ്.

- Advertisement -

- Advertisement -

ഇതോടെ സിനിമയിൽ പോലും കാര്യമായ മാറ്റങ്ങൾ സംവിധായകൻ ഒമർ ലുലുവിന് വരുത്തേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിൻ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി കഥ തിരുത്തുകയായിരുന്നു. നിരവധി സിനിമ അവസരങ്ങളാണ് പ്രിയക്ക് ഇതിനു ശേഷം ലഭിച്ചത്.

അതേസമയം, പ്രശസ്‌തി വർധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ ട്രോളുകളും സൈബർ ആക്രമങ്ങളും വ്യാപകമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും ഇതെല്ലാം വർധിപ്പിച്ചു. സൈബർ ആക്രമങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് പ്രിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേസമയം, ഇപ്പോൾ അതിനെയെല്ലാം താൻ അവഗണിക്കുകയാണ് എന്നാണ് പ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

- Advertisement -

തന്നെ കുറിച്ചു വരുന്ന ട്രോളുകളൊന്നും താൻ പലപ്പോഴും അറിയാറില്ലെന്നും പ്രിയ പറഞ്ഞിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പ്രിയ നായികയായ മലയാള സിനിമ 4 ഇയേഴ്‌സിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പ്രിയ ഇത് പറഞ്ഞത്. അന്ന് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിന്റെ ഭാഗങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

തന്നെ കുറിച്ചുള്ള പല വാർത്തകളും ട്രോളുകളും സുഹൃത്തുക്കൾ പറയുമ്പോഴോ അമ്മ വിളിച്ചു ചോദിക്കുമ്പോഴോ മാത്രമാണ് അറിയാറുള്ളത് എന്നാണ് പ്രിയ പറഞ്ഞത്. തന്നെ കുറിച്ചുള്ള കാര്യങ്ങൾ ഏറ്റവും അവസാനം അറിയുന്ന ആൾ താനാവുമെന്ന് പ്രിയ സമ്മതിക്കുന്നു. പ്രിയയുടെ വാക്കുകൾ ഇങ്ങനെ.

‘എന്നെ പറ്റി വരുന്ന വാർത്തകൾ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാൻ. ഞാൻ സോഷ്യൽ മീഡിയയിൽ ആയാലും യൂട്യൂബിലായാലും അപ്‌ഡേറ്റഡായി എല്ലാം കാണാറുള്ള ആളല്ല. എന്നെ പറ്റി വാർത്തകൾ എവിടെയെങ്കിലും വന്നാൽ എന്റെ ഫ്രണ്ട്സ് ആരെങ്കിലും അയച്ച് തരും. അല്ലെങ്കിൽ അമ്മയുടെ വിളി വരും,’

‘പ്രിയ ഇങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ടല്ലോ. ഇത് എന്താണ് സംഭവം. നീ എവിടെയാണ്, ഇങ്ങനെ ഡ്രസ് ഇട്ടുവെന്ന് പറഞ്ഞ് ഫോട്ടോ വന്നിട്ടുണ്ടല്ലോ’ എന്നൊക്കെ ചോദിച്ചാകും അമ്മ വിളിക്കുന്നത്. ഇങ്ങനത്തെ ചോദ്യങ്ങൾ വരുമ്പോഴാണ് ഇതൊക്കെ ഷെയർ ചെയ്തിട്ടുണ്ടെന്ന് നമ്മൾ അറിയുന്നത്. ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ കയറുന്നു. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. പോരുന്നു,’

‘അതിന്റെ പുറകിൽ പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ ഞാൻ അറിയുന്നില്ല. അത് യൂട്യൂബിൽ ഷെയർ ചെയ്യുന്നു. ട്രോൾ ആവുന്നു. അത് ഒന്നും ഞാൻ അറിയാറില്ല. ഞാൻ അതിന് വേണ്ടി സമയം ചെലവാക്കാറില്ല. ആരെങ്കിലും പറയുമ്പോൾ ആണ് ഞാൻ അറിയുന്നത്. എല്ലാം അവസാനം അറിയുന്നത് ഞാൻ ആയിരിക്കും,’ പ്രിയ വാര്യർ പറഞ്ഞു.

അതേസമയം, അഡാര്‍ ലവ്വിന് ശേഷം പ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമാ ആയിരുന്നു 4 ഇയേഴ്സ്. നാല് വർഷത്തിന് ശേഷം പ്രിയ തന്റെ തിരിച്ചുവരവ് അറിയിച്ച ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജനോ ഖാലിദ് ആണ് നായകനായത്. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week