CrimeKeralaNews

ബാഗിൽ കല്ലുകൾ; ഓവർടേക്ക് ചെയ്താൽ ചില്ലെറിഞ്ഞു പൊളിക്കും, വധശ്രമത്തിന് കേസ്‌

കണ്ണൂര്‍: തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ ഷംസീര്‍ കല്ലെറിയും. ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഷംസീര്‍ എറിഞ്ഞ് ചില്ലുതകര്‍ത്തത് ആംബുലന്‍സടക്കം ഏഴ് വാഹനങ്ങള്‍. നിരവധി പരാതികള്‍ക്കൊടുവില്‍ ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീറിനെ (47) വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

സി.സി.ടി.വി. അടക്കം പരിശോധിച്ചാണ് ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ പോലീസ് ഷംസീറിനെ അറസ്റ്റ് ചെയ്തത്. എതിര്‍ദിശയില്‍നിന്ന് ബൈക്കിന് നേരേ ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് വന്നാല്‍ എറിയും എന്നാണ് ഷംസീര്‍ പോലീസിനോട് പറഞ്ഞത്. മത്സ്യവില്പനക്കാരനാണ്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.

കണ്ണൂര്‍ താഴെചൊവ്വ-കീഴ്ത്തള്ളി ബൈപ്പാസില്‍വെച്ചാണ് ഇയാള്‍ കല്ലേറ് നടത്തിയത്. കണ്ണൂര്‍ എ.കെ.ജി., ചാല മിംസ് ആസ്പത്രികളുടെ ആംബുലന്‍സുകള്‍ക്കും കേടുപറ്റി. താണ സ്വദേശിയായ തസ്ലീം സഞ്ചരിച്ച കാറിനുനേരേയും കല്ലേറുണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഇതേ തുടര്‍ന്ന് തസ്ലീം കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. പരിശോധിച്ചു. ഷംസീര്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു.

ഏഴ് പരാതികള്‍ കിട്ടിയതായി ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരി പറഞ്ഞു. എ.എസ്.ഐ.മാരായ എം. അജയന്‍, സി. രഞ്ജിത്, സിവില്‍ പോലീസ് ഓഫീസര്‍ സി.പി. നാസര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

തിരുവനന്തപുരം  കരമന കൂടം തറവാട്ടിലെ മരണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസ് അട്ടിമറിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.  കൂടം തറവാട്ടിലെ ബന്ധുവായ പ്രസന്നകുമാരിയും പൊതുപ്രവർത്തകനുമായ അനിൽകുമാറുമാണ് പരാതി നൽകിയത്.

 

കോടികളുടെ ആസ്തിയുള്ള കൂടം കുടുംബത്തില്‍ 15 വർഷത്തിനിടെ നടന്നത് 7 ദുരൂഹ മരണങ്ങളാണ്. മരണത്തിൽ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തിന് പിന്നാലെ 2019ൽ ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു.  ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹത സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിന്റെ കാര്യസ്ഥനായിരുന്നു രവീന്ദ്രനെതിരായിരുന്നു കണ്ടെത്തലുകൾ‌.

2021 ഫെബ്രുവരിൽ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും പിന്നീട് അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കേസിൽ തെളിവുകൾ നശിപ്പിക്കാൻ പൊലീസുദ്യോഗസ്ഥർ ഇടപെട്ടെന്നും, പൊലീസുകാരുടെ പങ്ക് മറച്ചുവയ്ക്കുന്നതിനായി അന്വേഷണം നിർത്തിവയ്പ്പിച്ചെന്നുമാണ് ആരോപണം. 

2017 ഏപ്രിൽ 22നാണ് ജയമാധവൻ നായർ മരിച്ചത്.   കട്ടിലിൽ നിന്നും നിലത്തു വീണ് ജയമാധവൻ നായർക്ക് പരിക്ക് പറ്റിയെന്നായിരുന്നു കാര്യസ്ഥൻ രവീന്ദ്രൻ അന്ന് നൽകിയ മൊഴി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയെങ്കിലും  അന്ന് കാര്യമായ അന്വേഷണം നടന്നില്ല.   ജയമാധവൻനായരുടെ മരണശേഷം സ്വത്തുക്കളുടെ അവകാശവും ബാങ്കിലെ നിക്ഷേപവുമെല്ലാം കാര്യസ്ഥൻ രവീന്ദ്രന്റെ പേരിലായിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടം തറവാട്ടിലെ ഏഴ് മരണങ്ങളിൽ അന്വേഷണം തുടങ്ങിയത്.

ജയമാധവൻ നായരെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും സ്വത്ത് തട്ടിപ്പ് നടന്നെന്ന് സംശമുണ്ടെന്നും ഉള്ള മൊഴികൾ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. കോളിളക്കം സൃഷ്ടിച്ച കൂടത്തായി കേസിന് പിന്നാലെയായിരുന്നു കരമന കൂടം തറവാട്ടിലെ മരങ്ങളിൽ ദുരൂഹതയുയർന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker