24.9 C
Kottayam
Friday, October 18, 2024

ഇടുക്കി പണിക്കന്‍കുടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതിക്കായി ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും

Must read

ഇടുക്കി: പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിക്കാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. 20 ദിവസമായി ഒളിവില്‍ കഴിയുന്ന ബിനോയിക്കായി ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.

പാലക്കാട്-പൊള്ളാച്ചി മേഖലയിലാണ് ഏറ്റവും ഒടുവില്‍ ബിനോയ് എത്തിയതെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. പാലക്കാടുള്ള ഒരു സുഹൃത്തിനെ ബിനോയ് ബന്ധപ്പെട്ടതായും പോലീസ് പറയുന്നു. എന്നാല്‍ പ്രതി ഒളിവില്‍ പോയി 20 ദിവസം പിന്നിട്ടിട്ടും കാര്യമായ സൂചനകളൊന്നും തന്നെ പോലീസിന് ലഭിച്ചിട്ടില്ല. തമിഴ്നാട് അതിര്‍ത്തി മേഖലകളിലെത്തി സുഹൃത്തിനോട് ഫോണില്‍ ബന്ധപ്പെട്ട ശേഷം ബിനോയ് തിരികെ കേരളത്തിലെത്തും. ഇങ്ങനെ ചെയ്യുന്നതിലൂടെ പോലീസിന്റെ അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് ബിനോയ് ശ്രമിക്കുന്നത്. എന്നാല്‍ കുറച്ചുദിവസമായി ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

ബിനോയിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സംഘങ്ങളായി തിരിഞ്ഞ് വിവിധയിടങ്ങളില്‍ പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സിന്ധുവിനെ കൊലപ്പെടുത്താന്‍ പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് മപാലീസ്. ബിനോയിയുടെ ബാങ്ക് ഇടപാടുകളും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ബെറ്റിങ്ങിലും തട്ടിപ്പ് ; നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി : ഓൺലൈൻ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി. നടിക്കെതിരായ അന്വേഷണം നടക്കുന്ന ക്രിപ്റ്റോ കറൻസി കേസിലായിരുന്നു ചോദ്യം ചെയ്യൽ. 5 മണിക്കൂറോളം സമയമാണ് ഇഡി...

Popular this week