KeralaNews

ഇടുക്കിയിൽ ഹോട്ട് സ്പോട്ടുകളിൽ ലോക് ഡൗൺ തുടരും, മറ്റിടങ്ങളിലും നിയന്ത്രണം

ഇടുക്കി:ജില്ലയിൽ തൊടുപുഴ നഗരസഭ പരിധി ഉൾപ്പെടെ ഹോട്ട് സ്പോട്ടുകളായി നിശ്ചയിച്ച ആറിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരും. ഇവിടങ്ങളിൽ ലോക് ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങൾ ബാധകമായിരിക്കും. അവശ്യസാധനങ്ങൾ വില്ക്കുന്ന കടകൾക്കു രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാം,

അതോടൊപ്പം ജില്ലയിലെ മറ്റിടങ്ങളിൽ ഷോപ്പിംഗ് മാളുകൾ, വസ്ത്രവ്യാപാരശാലകൾ, സ്വർണക്കടകൾ തുടങ്ങി ആളുകൾ കൂട്ടമായി വരുന്ന വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ പുതുക്കിയ ഉത്തരവ് വരുന്നതുവരെ ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എന്നാൽ റോഡ് ടാറിംഗ്, കെട്ടിട നിർമാണം, മറ്റ് നിർമാണ പ്രവർത്തനങ്ങൾ വ്യവസായ , കാർഷിക വൃത്തികൾ തുടങ്ങിയവ കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് നടത്താം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം പാടില്ല. പാഴ്സൽ കൊടുക്കാം. ബാർബർ ഷോപ്പുകൾ തുറക്കാൻ പാടില്ല. ബസ്, ഓട്ടോ, ടാക്സി ഗതാഗതം അനുവദിച്ചിട്ടില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സർക്കാർ നിയന്ത്രണ പ്രകാരമുള്ള സഞ്ചാരം മാത്രമെ അനുവദിക്കൂ . അതിർത്തി മേഖലകളിലും കർശന നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തമിഴ്നാട്ടിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രത തുടരേണ്ട സാഹചര്യം നിലനിൽക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button