ചെറുതോണി: സ്വാതന്ത്ര്യത്തിൻറെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ് ത്രിവർണ ദൃശ്യവിരുന്നൊരുക്കി.
തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
ഇടുക്കി അണക്കെട്ടിലേയും മുല്ലപ്പെരിയാർ അണക്കെട്ടിലേയും ജലനിരപ്പ് കുറഞ്ഞു . ഇടുക്കിയിലെ ജല നിരപ്പ് 2387.04 അടിയായി ആണ് കുറഞ്ഞത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോൾ 138.65 ആയി ആണ് കുറഞ്ഞത്.
വാളയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി. രാവിലെ 6.15 ന് ആണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത്. 10 സെന്റീമീറ്ററായി ആയി ഉയർത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഒന്ന്, മൂന്ന് സ്പിൽവേ ഷട്ടറുകൾ എട്ട് സെന്റീമീറ്ററിൽ നിന്നും രണ്ടാം ഷട്ടർ അഞ്ച് സെന്റീമീറ്ററിൽ നിന്നുമാണ് 10 സെന്റീമീറ്ററായി ഉയർത്തിയത്.