ഇടുക്കി: ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല
*വിദേശത്ത് നിന്നെത്തിയവര്‍*
1. ജൂലൈ ആറിന് ദമാമില്‍ നിന്നും കോഴിക്കോടെത്തിയ ഏലപ്പാറ സ്വദേശി(29). കോഴിക്കോട് നിന്നും ടാക്‌സിയില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
*ആഭ്യന്തര യാത്ര*
1. ജൂലൈ മൂന്നിന് കമ്പത്ത് നിന്നുമെത്തിയ ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനി (62). കമ്പത്ത് നിന്നും ഭര്‍ത്താവിനോടൊപ്പം കാറില്‍ കുമളി ചെക് പോസ്റ്റിലൂടെ പാറത്തോട് എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2. ജൂലൈ മൂന്നിന് കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി (62). കമ്പത്ത് നിന്നും ടാക്‌സിയില്‍ സേനാപതിയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
3.ഡല്‍ഹിയില്‍ നിന്നും മംഗളാ എക്‌സ്പ്രസ്സ്ന് എറണാകുളത്ത് എത്തിയ രാജാക്കാട് സ്വദേശി (24). എറണാകുളത്ത് നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
4. എറണാകുളത്തെ നെട്ടൂര്‍ മാര്‍ക്കറ്റിലെ പഴ വിതരണക്കാരന്‍ (41). വണ്ണപ്പുറം സ്വദേശിയാണ്. എറണാകുളത്ത് നിന്ന് സ്വന്തം കാറില്‍ വണ്ണപ്പുറത്തെത്തി. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 15 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
5. ജൂലൈ എട്ടിന് ഗൂഡ്ഡല്ലുര്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (20). ഗൂഡ്ഡല്ലുര്‍ നിന്നും അമ്മയോടും മുത്തശ്ശനോടുമ്മോടൊപ്പം ഓട്ടോയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
6.ജൂലൈ ഏഴിന് തിരുവനന്തപുരത്ത് പോയി വന്ന മൂന്നാര്‍ സ്വദേശി (27). മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 15 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
*സമ്പര്‍ക്കം*
(ആന്റിജന്‍ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍ )
1. രാജാക്കാട് സ്വദേശി (48). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. രാജാക്കാട് സ്വദേശിനി (30). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3.എറണാകുളം രാജഗിരി ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് . ബൈസണ്‍വാലി സ്വദേശിയാണ്. രാജാക്കാട് കോവിഡ് ബാധിച്ചു മരിച്ച ആളുടെ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം വന്നത്. നിലവില്‍ എറണാകുളം രാജഗിരി ആശുപത്രിയിലാണ്.
*ഉറവിടം വ്യക്തമല്ല*
1. രാജാക്കാട് സ്വദേശി (26). ആന്റിജന്‍ പരിശോധനയിലൂടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്.