തൊടുപുഴ:സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍,മുന്‍ മുഖ്യമന്ത്രി,കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ 11 നുശേഷം ഇടപഴകിയ പ്രമുഖ വ്യക്തികളുടെ മാത്രം പേരുകളാണിത്. പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍, മാവേലിക്കര, തിരുവനന്തപുരം തുടങ്ങി ഇദ്ദേഹം പോയ സ്ഥലങ്ങളുടെ പട്ടികയും ആരോഗ്യവകുപ്പിന്റെ തലവേദന വര്‍ദ്ധിപ്പിയ്ക്കുന്നു.
അടുത്ത കാലത്ത് വിദേശത്ത് പോകുകയോ വിദേശികളുമായി ഇടപഴകുകയോ ചെയ്തിട്ടില്ലെന്ന് ഇദ്ദേഹം ആരോഗ്യ വകുപ്പിനോട് തറപ്പിച്ചുപ്പറയുന്നു.അതുകൊണ്ടുതന്നെ രോഗബാധ എവിടെനിന്നുമാണ് ഇദ്ദേഹത്തിന് ലഭിച്ചതെന്നാണ മറ്റൊരു ആശയക്കുഴപ്പം.
ചെറുതോണി സ്വദേശിയായ നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക അത്ര എളുപ്പമല്ലെന്നാണ് ആരോഗ്യ വകുപ്പ വിലയിരുത്തുന്നത്്. നിയമസഭ മന്ദിരത്തില്‍ പോയി ഭരണ-പ്രതിപക്ഷ കക്ഷികളിലെ പ്രമുഖ നേതാക്കളെയും കണ്ടു. ഇതാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ ആരോഗ്യവകുപ്പിനെ വലയ്ക്കുന്നത്.
ഇയാളുമായി അടുത്തിടപഴകിയ നേതാക്കളില്‍ പലരും ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. മാര്‍ച്ച് 15നാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. 14 വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പനി ബാധിച്ചതിന് ശേഷം കഴിഞ്ഞ 20നും അതിന് മുന്പ് 13നും ഇദ്ദേഹം ചെറുതോണിയിലെ മുസ്ലീം പള്ളിയില്‍ പോയി പ്രാര്‍ത്ഥന നടത്തി. ഈ സമയം അവിടെ ഇയാളുമായി അടുത്തിടപഴകിയവരും നീരീക്ഷണത്തിലേക്ക് മാറണമെന്ന് ജില്ലഭരണകൂടം നിര്‍ദ്ദേശിച്ചു.
കോണ്‍ഗ്രസിന്റെ തൊഴിലാളി പോഷക സംഘനയുടെ സംസ്ഥാന ഭാരവാഹിയാണ് ഇയാള്‍. ഈ സംഘടന ഫെബ്രുവരി 13 മുതല്‍ പകുതി മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ സംസ്ഥാന ജാഥ സംഘടിപ്പിച്ചിരുന്നു.