24.1 C
Kottayam
Friday, June 5, 2026

കൊവിഡ് പ്രതിരോധത്തിന് 14 ജില്ലകളിലും ഐഎഎസ് ഉദ്യോഗസ്ഥർ നേരിട്ട് ഇറങ്ങുന്നു

Must read

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഇറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഏൽപിക്കാൻ ഇന്ന് ചേ‍ർന്ന അവലോകനയോ​ഗം തീരുമാനിച്ചു. പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോ​ഗസ്ഥർ ആ​ഗസ്റ്റ് ഏഴ് വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാർ അടക്കം സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥരെയാണ് 14 ജില്ലകളിലും നിയമിച്ചിരിക്കുന്നത്.

ജില്ലകളുടെ ചുമതലയുള്ള ഐഎഎസ് ഉദ്യോ​ഗസ്ഥർ

കാസർകോട് – സൗരഭ് ജെയിൻ
കണ്ണൂർ – ബിജു പ്രഭാകർ
വയനാട് – രാജേഷ് കുമാർ സിൻഹ
കോഴിക്കോട് – സഞ്ജയ് കൗൾ
മലപ്പുറം – ആനന്ദ് സിങ്
പാലക്കാട് – കെ ബിജു
തൃശൂർ – മുഹമ്മദ് ഹനിഷ്
എറണാകുളം – കെ.പി ജ്യോതിലാൽ
ഇടുക്കി – രാജു നാരായണസ്വാമി
കോട്ടയം – അലി അസ്ഗർ പാഷ
ആലപ്പുഴ – ശർമിള മേരി ജോസഫ്
പത്തനംതിട്ട – റാണി ജോർജ്
കൊല്ലം – ടിങ്കു ബിസ്വാൾ
തിരുവനന്തപുരം – മിനി ആന്റണി

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ ഇന്ന് ചേർന്ന അവലോകന യോ​ഗം തീരുമാനിച്ചിരുന്നു. ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്ന നിലവിലെ രീതി മാറ്റി ഓരോ ആഴ്ചയിലേയും കൊവിഡ് രോ​ഗികളുടെ എണ്ണം പരിശോധിച്ച് കൂടുതൽ കൊവിഡ് രോ​ഗികളുള്ള സ്ഥലങ്ങളിൽ മൈക്രോകണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി എല്ലാ ദിവസവും കടകൾ തുറക്കാനും പ്രവർത്തനസമയം കൂട്ടാനും ധാരണയായിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ നാളെ ആരോ​ഗ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week