പ്രസവം കഴിഞ്ഞ് 14 ദിവസത്തിന് ശേഷം കൈക്കുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ച് കൈയ്യടി നേടി മോദിനഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയ സൗമ്യ പാണ്ഡേ എന്ന ഐഎഎസ് ഉദ്യോഗസ്ഥ. ഗാസിയബാദ് ജില്ലയിലെ കൊവിഡ് നോഡല്‍ ഓഫീസര്‍ കൂടിയാണ് ഇവര്‍.
‘ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. അതിനാല്‍ എന്റെ സേവനത്തെക്കുറിച്ചു കൂടി ഞാന്‍ ചിന്തിക്കേണ്ടതാവശ്യമാണ്. കൊവിഡ് 19 സാഹചര്യത്തില്‍ എല്ലാവരോടും ഉത്തരവാദിത്വമുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ജനമം നല്‍കാനും അവരെ സംരക്ഷിക്കാനുമുള്ള കരുത്ത് ദൈവം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഗ്രാമീണ ഇന്ത്യയില്‍ പ്രസവ സമയം അടുക്കുന്നത് വരെ സ്ത്രീകള്‍ വീട്ടുജോലികളും പ്രൊഫഷണല്‍ ജോലികളും ചെയ്യുന്നവരാണ്. പ്രസവശേഷം കുട്ടിയെ പരിപാലിക്കുകയും വീട്ടുജോലിയും സ്വന്തം ജോലിയും ഒരുമിച്ച് നോക്കുന്നു. അതുപോലെ ഇതും ഒരു അനുഗ്രഹമായി കരുതുന്നു. എന്റെ മൂന്നാഴ്ച പെണ്‍കുഞ്ഞിനെ നോക്കാനും എന്റെ അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ചെയ്യാനും എനിക്ക് സാധിക്കുന്നു.’ സൗമ്യ പാണ്ഡേ പറഞ്ഞു.