24.1 C
Kottayam
Friday, June 5, 2026

ശ്രീദേവിയോട് എനിക്ക് ഭ്രമം ആയിരുന്നു, ആദ്യ ഭാര്യയോട് തുറന്ന് പറഞ്ഞു; ബോണി കപൂർ പറഞ്ഞത്

Must read

മുംബൈ:ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ആയാണ് അന്തരിച്ച നടി ശ്രീദേവി അറിയപ്പെടുന്നത്. അഭിനയ മികവുള്ള നടിമാർ ശ്രീദേവിക്ക് മുമ്പും ശേഷവും വന്നിട്ടുണ്ടെങ്കിലും താരമൂല്യവും അഭിനയ മികവും ഒരുപോലെ ഒത്തിണങ്ങിയ നടിയായി ശ്രീദേവിക്ക് പകരം മറ്റൊരാൾ ഇതുവരെയും വന്നിട്ടില്ലെന്ന് സിനിമാ ലോകം പറയുന്നു.

ശ്രീദേവിയുടെ ഡേറ്റ് ഇല്ലെങ്കിൽ മാത്രം മറ്റ് നടിമാരെ സമീപിക്കുന്ന ഒരു കാലവും ഹിന്ദി സിനിമയിൽ ഉണ്ടായിരുന്നു. യഥാർത്ഥ പാൻ ഇന്ത്യൻ സ്റ്റാർ ആയി വിശേഷിപ്പിക്കാൻ പറ്റുന്ന നടിയായിരുന്നു ശ്രീദേവി.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈ ഭാഷകളിൽ എല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ‌റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവി ഉണ്ടാക്കിയ അലയൊലികൾ ചെറുതായിരുന്നില്ല.

- Advertisement -

കരിയറിൽ തിളങ്ങുമ്പോഴും ശ്രീദേവിയുടെ വ്യക്തി ജീവിതം വിവാദ കലുഷിതമായിരുന്നു. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന് നേരെ നിരന്തരം ​ഗോസിപ്പുകൾ വന്നിരുന്നു.

- Advertisement -

സിനിമകളിലെ ​ഗ്ലാമർ വേഷങ്ങളുടെ പേരിലായിരുന്നു ആദ്യ കാല വിമർശനങ്ങൾ. നടി സൗന്ദര്യം നിലനിർത്താൻ പ്ലാസ്റ്റിക് സർജറിയും കുത്തിവെപ്പുകളും നടത്തുന്നുണ്ടെന്ന് വരെ പ്രചരണം ഉണ്ടായി. ശ്രീദേവിയുടെ ജീവിതത്തിലെ ഏറ്റവും വിവാദങ്ങൾ നിറഞ്ഞ കാലഘട്ടം ഭർത്താവ് ബോണി കപൂറുമായുള്ള പ്രണയ കാലമായിരുന്നു.

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ബോണി കപൂർ ശ്രീദേവിയുമായി കടുത്ത പ്രണയത്തിൽ ആവുകയായിരുന്നു. ബോളിവുഡിനെ ഇളക്കി മറിച്ച വിവാ​ദമായിരുന്നു ഇത്. ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ശൗരി കപൂറിന്റെ ജീവിതം ശിഥിലമായത് ശ്രീവിദ്യ കാരണമാണെന്ന് ആരോപണം ഉയർന്നിരുന്നു. വിവാഹത്തിന് മുമ്പ് ശ്രീദേവി ​ഗർഭിണി ആയിരുന്നെന്ന് വരെ റിപ്പോർട്ടുകൾ പരന്നു.

2013 ൽ നൽകിയ അഭിമുഖത്തിൽ ശ്രീദേവിയുമായുള്ള പ്രണയത്തെക്കുറിച്ച് ബോണി കപൂർ സംസാരിച്ചിരുന്നു. ശ്രീദേവിയുമായി പ്രണയത്തിലാണെന്ന് ഞാനെന്റെ ആദ്യ ഭാര്യ മോണ ശൂരി കപൂറിനോട് തുറന്ന് പറഞ്ഞു. എനിക്ക് അത് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.
യഥാർത്ഥത്തിൽ ശ്രീ ഒരു ഇൻട്രൊവേർട്ട് ആണ്. ജോലി കഴിഞ്ഞാൾ അവൾ അവളാണ്.

- Advertisement -

എന്നെ ആകർഷിച്ചത് അവളുടെ നിഷ്കളങ്കത ആയിരുന്നു. ഓരോ പ്രാവശ്യം കാണുമ്പോഴും അവളോടുളള എന്റെ ആസ്കതി വളർന്നു. സൂപ്പർ സ്റ്റാർ ആയിരുന്നെങ്കിലും അവൾ സിംപിൾ ആയിരുന്നെന്നും ബോണി കപൂർ പറഞ്ഞു.

ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ കപൂറിലുണ്ടായ മകനാണ് ബോളിവുഡ് നടൻ അർജുൻ കപൂർ. അർജുനും സഹോദരി അൻഷുളയും ജനിച്ച ശേഷമാണ് ശ്രീദേവി ബോണി കപൂറിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. കുടുംബം ശിഥിലമായിരിക്കെ മോണ കപൂർ മരിക്കുകയും ചെയ്തു.

പിന്നീട് അർജുൻ കപൂറും ബോണി കപൂറുമായി അകൽച്ചയും ഉണ്ടായി. എന്നാൽ ഇപ്പോൾ താരങ്ങൾ എല്ലാം രമ്യതയിലാണ്. കുടുംബത്തിലെ പ്രശ്നങ്ങൾ അർജുൻ കപൂറിന്റെ ചെറുപ്പ കാലത്തെ ബാധിച്ചിരുന്നു. ശ്രീദേവിയുടെ മരണ ശേഷം അർജുൻ ഇവരുടെ മക്കളായ ജാൻവി കപൂറും ഖുശി കപൂറുമായി കൂടുതൽ അടുത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week