26 C
Kottayam
Saturday, June 6, 2026

‘എനിക്ക് അവളുടെ അടിവസ്ത്രം കാണണം’ സംവിധായകന്‍ പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു വീട്ടിലേക്ക് തിരിച്ചു പോയി; മോശം സിനിമാ അനുഭവം പറഞ്ഞ് പ്രിയങ്ക ചോപ്ര

Must read

മുംബൈ: തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി എത്തി ഇപ്പോള്‍ ഹോളിവുഡില്‍ വരെ എത്തി നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. വെബ്‌സീരീസുകളില്‍ അടക്കം താരമായി മാറിയിട്ടുണ്ട് അവര്‍. തമിഴന്‍ എന്ന വിജയ് സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അവര്‍ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട് പ്രിയങ്കയ്ക്ക്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടം സ്വന്തമാക്കുന്നത്. കരിയറില്‍ പലവട്ടം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിലുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുന്ന പ്രിയങ്കയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. തന്റെ പത്തൊമ്പതാം വയസിലുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്.

- Advertisement -

ഒരു ചിത്രത്തിലെ പാട്ട് രംഗത്തില്‍ നായകനെ വശീകരിക്കുന്നതാണ് ചിത്രീകരിക്കുന്നത്. താന്‍ വളരെയധികം എക്സൈറ്റഡ് ആയിരുന്നു എന്ന് പ്രിയങ്ക പറയുന്നു. തുടര്‍ന്ന് സംവിധായകന്‍ തന്റെ വസ്ത്രത്തെക്കുറിച്ച് സ്റ്റൈലിസ്റ്റിനോട് സംസാരിക്കുന്നു. എന്നാല്‍ പിന്നീട് നടന്നത് പ്രിയങ്കയെ ഞെട്ടിക്കുന്നതായിരുന്നു.

- Advertisement -

‘ഞാന്‍ അദ്ദേഹത്തിന് പിന്നിലായി നില്‍ക്കുകയായിരുന്നു. അദ്ദേഹം കസേരില്‍ അധികാരഭാവത്തോടെ ഇരിക്കുന്നു. അദ്ദേഹം ഫോണ്‍ എടുത്തു. ആളുകള്‍ സിനിമ കാണാന്‍ വരുന്നത് ഇവളെ അടിവസ്ത്രത്തില്‍ കാണാനാണ്. അതിനാല്‍ വളരെ ചെറിയത് മതി. എനിക്ക് അവളുടെ അടിവസ്ത്രം കാണണം. മുമ്പില്‍ ഇരിക്കുന്നവര്‍ക്ക് ഇവളുടെ അടിവസ്ത്രം കാണാന്‍ സാധിക്കണം. അയാള്‍ നാല് തവണ അങ്ങനെ പറഞ്ഞു’

- Advertisement -

അത് കേട്ടതും പ്രിയങ്ക സെറ്റില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു പോയി. തന്റെ അമ്മയോട് നടന്നത് പറഞ്ഞു കൊണ്ട് പൊട്ടിക്കരയുകയായിരുന്നു പ്രിയങ്ക. താന്‍ ആ സിനിമയില്‍ അഭിനയിക്കില്ലെന്നും പ്രിയങ്ക സംവിധായകനെ അറിയിച്ചു. അതിന് ശേഷം ഇതുവരേയും ആ സംവിധായകനൊപ്പം പ്രിയങ്ക സിനിമ ചെയ്തിട്ടുമില്ലെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ പല അനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week